ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കളിക്കാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും മുഹമ്മദ് ഷമിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
കൊല്‍ക്കത്ത: ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് സന്തോഷവാര്‍ത്ത. പരിക്കുമൂലം കഴിഞ്ഞ ഒരു വര്‍ഷമായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പേസര്‍ മുഹമ്മദ് ഷമി മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു.
ബുധനാഴ്ച ഇന്‍ഡോറില്‍ ആരംഭിക്കുന്ന മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഷമി ബംഗാളിന് വേണ്ടി പന്തെറിയുമെന്ന് ബംഗാള് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഇന്‍ഡോറില്‍ പരിശീലനം നടത്തുന്ന ബംഗാൾ ടീമിനൊപ്പം എത്തിയിട്ടില്ലെങ്കിലും ഇന്ന് വൈകിട്ടോടെ ഷമി ടീമിനൊപ്പം ചേരുമെന്ന് ബംഗാള്‍ പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ല വ്യക്തമാക്കി.
ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കളിക്കാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും മുഹമ്മദ് ഷമിക്ക് അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായിരുന്ന ഷമി ലോകകപ്പിനുശേഷമാണ് കണങ്കാലിലെ പരിക്കിന് ശസ്ത്രക്രിയക്ക് വിധേനയാത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഷമിക്ക് കളിക്കാനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതിനിടെ കാല്‍മുല്‍ട്ടില്‍ വേദന അനുഭവപ്പെട്ടതോടെ ഷമിക്ക് രഞ്ജി ട്രോഫിയില്‍ കളിച്ച് ഫിറ്റ്നെസ് തെളിയിക്കാനായില്ല.
ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് തിരിച്ചെങ്കിലും 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനുശേഷം ഷമിയെ ടീമിലെടുക്കാനാവുമോ എന്നായിരിക്കും ഇന്ത്യൻ ടീം മാനേജ്മെന്‍റ് പരിശോധിക്കുക. 22ന് പെര്‍ത്തിലാണ് ഇന്ത്യ -ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. മുഹമ്മദ് സിറാജ് ഫോം കണ്ടെത്താന്‍ പാടുപെടുന്ന സാഹചര്യത്തില്‍ ഷമിയുടെ സാന്നിധ്യം ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാക്കുമെന്നാണ് കരുതുന്നത്. സിറാജിനും ജസ്പ്രീത് ബുമ്രക്കും പുറമെ ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവരാണ് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പേസ് നിരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക