ഇന്ത്യക്കെതിരെ 19കാരന്റെ ഷോ! മെല്‍ബണില്‍ ഓസീസ് ശക്തമായി നിലയില്‍; നഷ്ടമായത് ഒരു വിക്കറ്റ് മാത്രം

By Web Team  |  First Published Dec 26, 2024, 8:03 AM IST

കോണ്‍സ്റ്റാസിന്റെ പ്രകടനം തന്നെയാണ് ആദ്യ സെഷനിലെ സവിശേഷത. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോണ്‍സ്റ്റാസ് രണ്ടും സിക്‌സും ആറ് ഫോറും നേടി.


മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട്. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെ (60) വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ഉസ്മാന്‍ ഖവാജ (38), മര്‍നന് ലബുഷാനെ (12) എന്നിവര്‍ ക്രീസിലുണ്ട്. രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. 

കോണ്‍സ്റ്റാസിന്റെ പ്രകടനം തന്നെയാണ് ആദ്യ സെഷനിലെ സവിശേഷത. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോണ്‍സ്റ്റാസ് രണ്ടും സിക്‌സും ആറ് ഫോറും നേടി. ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് ചേര്‍ത്ത ശേഷം രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം മടങ്ങുന്നത്. പിന്നീട് ഖവാജ - ലബുഷാനെ സഖ്യം ഇതുവരെ 23 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും.

Latest Videos

undefined

രോഹിത്തിന്റെ മോശം ഫോം ഓസീസിന് ഗുണം ചെയ്‌തോ? പ്രതികരണവുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്

ഓസ്ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിരുന്നു. 19കാരന്‍ സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റത്തിന് പുറമെ സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. നതാന്‍ മക്സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം. 

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്. 

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

click me!