Apr 10, 2025, 12:05 AM IST
ഐപിഎല്‍: ഗുജറാത്തിന് കൂറ്റൻ ജയം, പട്ടികയില്‍ ഒന്നാമത്


ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാൻ റോയല്‍സിന് 58 റണ്‍സ് തോല്‍വി.
12:05 AM
രാജസ്ഥാന് തോല്‍വി
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനോട് രാജസ്ഥാന് പരാജയം. സീസണിലെ രാജസ്ഥാന്റെ മൂന്നാം തോല്‍വിയാണിത്
10:52 PM
രാജസ്ഥാന് ബാറ്റിംഗ് തകർച്ച
ഗുജറാത്തിനെതിരെ തകര്‍ന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിംഗ് നിര. 41 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മാത്രമാണ് മുൻനിരയില്‍ തിളങ്ങിയത്.
10:52 PM
രാജസ്ഥാന് ബാറ്റിംഗ് തകർച്ച
ഗുജറാത്തിനെതിരെ തകര്‍ന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിംഗ് നിര. 41 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മാത്രമാണ് മുൻനിരയില്‍ തിളങ്ങിയത്.
10:13 PM
നഷ്ടം നികത്തി സഞ്ജുവും പരാഗും
ആദ്യ ഓവറുകളിലെ വിക്കറ്റ് വീഴ്ചയില്‍ നിന്ന് കരകയറി രാജസ്ഥാൻ റോയല്‍സ്. പവര്‍പ്ലെ അവസാനിക്കുമ്പോള്‍ 57-2 എന്ന നിലയിലാണ് രാജസ്ഥാൻ. സഞ്ജു സാംസണും റിയാൻ പരാഗുമാണ് ക്രീസില്‍
9:55 PM
രാജസ്ഥാന് 218 റണ്‍സ് ലക്ഷ്യം
ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയല്‍സിന് 218 റണ്‍സ് വിജയലക്ഷ്യം. 82 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിനായി തിളങ്ങിയത്.
8:52 PM
കൂറ്റൻ സ്കോറിലേക്ക് ഗുജറാത്ത്
രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ ലക്ഷ്യമാക്കി ഗുജറാത്ത്. 15 ഓവർ പിന്നിടുമ്പോള്‍ 145-2 എന്ന നിലയിലാണ് ആതിഥേയര്‍. സായ് സുദർശനും ഷാരൂഖ് ഖാനുമാണ് ക്രീസില്‍.
8:23 PM
സായ് സുദർശന് അർദ്ധ സെഞ്ചുറി
രാജസ്ഥാൻ റോയല്‍സിനെതിരെ ഗുജറാത്തിന്റെ സായ് സുദര്‍ശന് അര്‍ദ്ധ സെഞ്ചുറി. 32 പന്തിലായിരുന്നു നേട്ടം. സീസണിലെ താരത്തിന്റെ മൂന്നാം അര്‍ദ്ധ സെഞ്ചുറിയാണിത്.
8:14 PM
ട്രാക്കിലായി ഗുജറാത്ത്
നായകൻ ശുഭ്‌മാൻ ഗില്ലിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും രാജസ്ഥാനെതിരെ ശക്തമായ നിലയിലേക്ക് എത്തി ഗുജറാത്ത് ടൈറ്റൻസ്. നിലവില്‍ എട്ട് ഓവറില്‍ 81-1 എന്ന നിലയിലാണ് ഗുജറാത്ത്.
7:26 PM
ടോസ് ജയിച്ച് സഞ്ജു സാംസണ്‍, ടീമില്‍ മാറ്റം! ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും
ഒരു മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. വാനിന്ദു ഹസരങ്ക കളിക്കുന്നില്ല. പകരം ഫസല്‍ഹഖ് ഫാറൂഖി ടീമിലെത്തി.