മൂന്ന് വീതം ഏകദിനങ്ങളും ട്വന്‍റി 20യുമാണ് ടീം ഇന്ത്യ ലങ്കയിൽ കളിക്കുന്നത്. അടുത്ത മാസം 13 മുതൽ 25 വരെയാണ് മത്സരങ്ങൾ.
മുംബൈ: ഇന്ത്യൻ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ അവസരമെന്ന് ക്രിക്കറ്റർ ശിഖര്‍ ധവാൻ. ശ്രീലങ്കയെ നേരിടുന്നതിന്‍റെ ആവേശം ടീമിൽ ആകെയുണ്ടെന്നും ശിഖര്‍ ധവാൻ പറഞ്ഞു. വിരാട് കോലി നയിക്കുന്ന സീനിയർ ടീം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലായതിനാലാണ് ധവാന്‍റെ നായകത്വത്തില്‍ യുവനിരയെ ബിസിസിഐ ശ്രീലങ്കയിലേക്ക് അയക്കുന്നത്.
'യുവതുര്‍ക്കികളുമായി ലങ്ക കടക്കുകയാണ് ലക്ഷ്യം. അവിചാരിതമായി കിട്ടിയ ക്യാപ്റ്റൻസ്ഥാനത്തിന്‍റെ മഹത്വം മനസിലാക്കുന്നു. രാഹുൽ ദ്രാവിഡിന്‍റെ ശിക്ഷണം ഗുണം ചെയ്യും. മുംബൈയിലെ ക്വാറന്‍റീൻ കാലം ടീമിന്‍റെ ഒത്തൊരുമയ്ക്ക് സഹായകരമാകും' എന്നും ധവാന്‍ കൂട്ടിച്ചേർത്തു.
ട്വന്‍റി20 ലോകകപ്പ് ടീമിൽ അവസരം കിട്ടാൻ കൊതിക്കുന്ന താരങ്ങൾക്കെല്ലാം ശ്രീലങ്കൻ പര്യടനത്തിന് അവസരമുണ്ടാകില്ലെന്ന് പരിശീലകന്‍ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. 'ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ചുരുക്കം ചില സ്ഥാനങ്ങളിലേക്ക് മാത്രമെ താരങ്ങളെ ആവശ്യമുള്ളൂ. സെലക്ടര്‍മാര്‍ക്ക് ഇത് നന്നായി അറിയാം. വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ പരമ്പര ജയിക്കുകയാണ് പ്രധാനം. പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ട് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരങ്ങള്‍ക്ക് കഴിയട്ടെ'യെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
മൂന്ന് വീതം ഏകദിനങ്ങളും ട്വന്‍റി 20യുമാണ് ടീം ഇന്ത്യ ലങ്കയിൽ കളിക്കുന്നത്. അടുത്ത മാസം 13 മുതൽ 25 വരെയാണ് മത്സരങ്ങൾ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ഭുവനേശ്വര്‍ കുമാറാണ് ടീമിന്‍റെ ഉപനായകന്‍. മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി സീനിയർ ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാലാണ് യുവ ടീമിനെ പരിശീലിപ്പിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെ നിയോഗിച്ചത്.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍(ഉപനായകന്‍), പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കല്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), യുസ്‌വേന്ദ്ര ചാഹല്‍, രാഹുല്‍ ചഹാര്‍, കൃഷ്‌ണപ്പ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ദീപക് ചഹാര്‍, നവ്‌ദീപ് സെയ്‌നി, ചേതന്‍ സക്കറിയ.
നെറ്റ് ബൗളര്‍മാര്‍: ഇഷാന്‍ പോരെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്‌ദീപ് സിംഗ്, സായ് കിഷോര്‍, സിമര്‍ജീത്ത് സിംഗ്.
ലക്ഷ്യം പരമ്പര നേട്ടം; ശ്രീലങ്കന്‍ പര്യടനത്തെ കുറിച്ച് രാഹുല്‍ ദ്രാവിഡ്
ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം; ഇന്ത്യക്ക് ദയനീയ തോല്‍വി
ഷമി എന്റെ ടീമിലെ നാലാം പേസര്‍ മാത്രം; ടി20 ലോകകപ്പിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona