സുനില്‍ നരെയ്ന്‍ എനിക്ക് സഹോദരനെ പോലെ! ഗംഭീറിന്റെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞ് കൊല്‍ക്കത്ത താരം

By Web Team  |  First Published May 31, 2024, 2:16 PM IST

ഐപിഎല്ലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. സുനില്‍ നരെയ്‌നെ ഓപ്പണറായി പരിഗണിച്ചത് ഗംതം ഗംഭീറാണ്.


കൊല്‍ക്കത്ത: മൂന്നാം തവണയാണ് കൊല്‍ക്കത്ത ഐപിഎല്‍ ചാംപ്യന്‍മാരാകുന്നത്. മൂന്ന് തവണയും ഗൗതം ഗംഭീറും സുനില്‍ നരെയ്നും കൊല്‍ക്കത്തയ്ക്കൊപ്പമുണ്ടായിരുന്നു. 2012ലും 2014ലും കൊല്‍ക്കത്ത കപ്പുയര്‍ത്തിയത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍. അന്ന് ടീമിലെ സുപ്രധാന താരമായിരുന്നു നരെയ്ന്‍. പത്ത് വര്‍ഷത്തിനിപ്പുറം ഗംഭീര്‍ മെന്ററായി തിരിച്ചെത്തിയപ്പോള്‍ കൊല്‍ക്കത്തയിലേക്ക് മൂന്നാം കിരീടം. ഈ സമയത്തും ടീമിലെ നിര്‍ണായക സാന്നിധ്യമായി ഈ വെസ്റ്റിന്‍ഡീസ് താരമുണ്ട്.

ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ തിളങ്ങി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയുടെ തുറപ്പുചീട്ടായി. ഐപിഎല്ലിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. സുനില്‍ നരെയ്‌നെ ഓപ്പണറായി പരിഗണിച്ചത് ഗംതം ഗംഭീറാണ്. ഗംഭീറിന്റെ ഈ പരീക്ഷണം ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക തീരുമാനമായി. തന്റെ ക്രിക്കറ്റ് കരിയറിലെ ഈ തിരിച്ചുവരവിന് കാരണം ഗൗതം ഗംഭീറാണെന്ന് സുനില്‍ നരെയ്ന്‍ തുറന്നുപറഞ്ഞു.

Latest Videos

undefined

ഇന്ത്യന്‍ താരമല്ലാതെ മറ്റാര്? ടി20 ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തുന്ന താരത്തെ പ്രവചിച്ച് പോണ്ടിംഗ്

ഇതിനിടെയാണ് നരെയ്‌നെ കുറിച്ചുള്ള ചോദ്യത്തിന് ഗംഭീറിന്റെ മറുപടി ശ്രദ്ധേയമാകുന്നത്. നരെയ്ന്‍ എനിക്ക് സുഹൃത്തോ, സഹ കളിക്കാരനോ അല്ല. സഹോദരന് തുല്യമാണെന്ന് പറയുന്നു ഗൗതം ഗംഭീര്‍. സീസണില്‍ കൊല്‍ക്കത്തയുടെ ഓപ്പണര്‍ താനാകുമെന്ന് ഗംഭീര്‍ ഉറപ്പ് നല്‍കിയിരുന്നതായി നരെയ്‌നും വ്യക്തമാക്കി. അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''അതൊരു തമാശ മാത്രമായിട്ടാണ് ഞാന്‍ കരുതിയിരുന്നത്. കാരണം ഏറെക്കാലമായി താന്‍ ഓപ്പണറുടെ റോളില്‍ ഇറങ്ങാറില്ല. ടീമിന് മികച്ച തുടക്കം നല്‍കുകയെന്നത് ഒരു ഓപ്പണറുടെ ചുമതലയാണ്. പിച്ചിലെ സാഹചര്യം എന്തായാലും ഓപ്പണര്‍ നല്ല തുടക്കം നല്‍കണം. ഡോട്ട് ബോളുകള്‍ വരുന്നത് ഒരു താരത്തെ ദുഃഖിപ്പിക്കും.'' നരെയ്ന്‍ വ്യക്തമാക്കി.

ഐപിഎല്‍ 2024 സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സുനില്‍ നരെയ്നെയാണ്. 15 മത്സരങ്ങളില്‍ നിന്ന് 488 റണ്‍സ് അടിച്ചുകൂട്ടിയ നരെയ്ന്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്‍പതാം സ്ഥാനത്താണ്. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറി ഒരു സെഞ്ചുറിയും നരെയ്ന്‍ സ്വന്തമാക്കി.

click me!