അവര്‍ തമ്മില്‍ സംസാരിക്കുന്നതിനിടയില്‍ അവനെന്താണ് കാര്യം, കോണ്‍സ്റ്റാസിനെതിരെ ഗംഭീര്‍

By Web Desk  |  First Published Jan 5, 2025, 1:52 PM IST

മെല്‍ബണ്‍ ടെസ്റ്റിനിടെ വിരാട് കോലി കോണ്‍സ്റ്റാസിന്‍റെ ദേഹത്തിടിച്ചതിനെയും ഗംഭീര്‍ ന്യായീകരിച്ചു


സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയുമായി ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഉസ്മാന്‍ ഖവാജയും ജസ്പ്രീത് ബുമ്രയും തമ്മില്‍ സംസാരിക്കുമ്പോള്‍ സാം കോണ്‍സ്റ്റാസില്‍ അതില്‍ ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്ന് ഗംഭീര്‍ മത്സരശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാം കോണ്‍സ്റ്റാസിനെ ഇന്ത്യൻ താരങ്ങള്‍ പ്രകോപിപ്പിച്ചുവെന്ന ഓസ്ട്രേലിയന്‍ പരിശീലകന്‍റെ ആരോപണവും ഗംഭീര്‍ തള്ളി. കോണ്‍സ്റ്റാസിനെതിരെ ഇന്ത്യൻ ടീമിന്‍റെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല. ബാറ്റിംഗ് സ്റ്റാന്‍ഡ്സ് എടുക്കാന്‍ ഉസ്നാമാന്‍ ഖവാജ സമയമെടുക്കുന്നതിനെക്കുറിച്ചാണ് ബുമ്ര സംസാരിച്ചത്. അതില്‍ കോണ്‍സ്റ്റാസ് എന്തിനാണ് ഇടപെടുന്നത്. അവര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ അവന് ഇടപെടേണ്ട ഒരു കാര്യവുമില്ല. അത് അമ്പയറുടെ ജോലിയാണെന്നും ഗംഭീര്‍ പറഞ്ഞു.

Latest Videos

എവിടുന്ന് കിട്ടി കുട്ടീ നിനക്കിത്ര ധൈര്യമെന്ന് രോഹിത്തിനോട് ചോദിച്ച് വിദ്യാ ബാലൻ, പിന്നാലെ ട്രോള്‍

മെല്‍ബണ്‍ ടെസ്റ്റിനിടെ വിരാട് കോലി കോണ്‍സ്റ്റാസിന്‍റെ ദേഹത്തിടിച്ചതിനെയും ഗംഭീര്‍ ന്യായീകരിച്ചു. സംഭവിച്ചതെല്ലാം ചരിത്രമാണ്. സംഭവിച്ചത് സംഭവിച്ചു. ഇത് കുറച്ച് കടുപ്പമേറിയ കളിയാണ്. കരുത്തരായ ആളുകള്‍ക്കെ ഇവിടെ പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്നും ഗംഭീര്‍ പറഞ്ഞു. ഇതാദ്യമായല്ല ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയില്‍ ഇത്തരം സംഭവങ്ങളൊക്കെ നടക്കുന്നത്. മുമ്പും ഇതുപോലൊക്കെ നടന്നിട്ടുണ്ട്. മുമ്പ് പല ഓസീസ് താരങ്ങളും ഇത് ചെയ്തിട്ടുണ്ട്. ചെറിയ കാര്യങ്ങളെ വലിയ കാര്യമായി അവതരിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഗംഭീര്‍ പറഞ്ഞു.

വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് ആരുടെയും ഭാവി പ്രവചിക്കാന്‍ തനിക്കാവില്ലെന്നും അതൊക്കെ കളിക്കാരുടെ വ്യക്തിപരമാ തീരുമാനങ്ങളാണെന്നും ഗംഭീര്‍ പ്രതികരിച്ചു. വിരാട് കോലിക്കും രോഹിത് ശര്‍മക്കും റണ്‍സ് നേടാനുള്ള ദാഹം ഇപ്പോഴുമുണ്ട്. അവര്‍ കരുത്തരായ വ്യക്തികളുമാണ്. അവര്‍ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കുമെന്ന് കരുതാമെന്നും അവര്‍ എന്ത് തീരുമാനമെടുത്താലും അത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിയെ കരുതിയാകുമെന്നും ഗംഭീര്‍ പറഞ്ഞു.

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഓസ്ട്രേലിയക്ക് സമ്മാനിക്കാന്‍ വിളിച്ചില്ല, അതൃപ്തി പരസ്യമാക്കി സുനില്‍ ഗവാസ്കര്‍

രോഹിത് സിഡ്നി ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതിനെക്കുറിച്ചും ഗംഭീര്‍ പ്രതികരിച്ചു. അതിനെക്കറിച്ച് ഇവിടെ എന്തൊക്കെയാണ് പറഞ്ഞതും, എഴുതിയതും. അങ്ങനെ ചെയ്യുന്നവര്‍ കുറച്ചെങ്കിലും സാമാന്യബുദ്ധി പ്രയോഗിക്കണം. കാരണം, ഒരു ക്യാപ്റ്റന്‍ തന്നെ അത്തരം തീരുമാനമെടുക്കുന്നുവെങ്കില്‍ അത് ഉത്തരവാദിത്തത്തിന്‍റെ ഉദാത്തമായ മാതൃകയാണ്. അതില്‍ എന്തെങ്കിലും പ്രശ്നമുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!