രോഹിത്തിന് വേണ്ടി 'പ്രമുഖൻ' ​ഗംഭീറിനെ സമീപിച്ചു, വഴങ്ങിയില്ലെന്ന് റിപ്പോർട്ട്, ഹിറ്റ്മാന്‍റെ ഭാവി എന്താകും

By Web Desk  |  First Published Jan 2, 2025, 9:26 PM IST

മോശം പ്രകടനത്തിന്റെ പേരിൽ ക്യാപ്റ്റൻ തന്നെ പുറത്തിരിക്കുന്നത് അപൂർവ സംഭവമാണ്. രോഹിത് കളിച്ചില്ലെങ്കിൽ മോശം ഫോമിൻ്റെ പേരിൽ പുറത്താക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് മാറും.  


സിഡ്നി: ഓസ്‌ട്രേലിയക്കെതിരെയുള്ള അ‍ഞ്ചാമത്തെയും പരമ്പരയിലെ അവസാനത്തെയും ടെസ്റ്റിൽ രോഹിത് ശർമ്മയെ പ്ലേയിംഗ് ഇലവനിൽ നിലനിർത്താനുള്ള പ്രമുഖന്റെ അഭ്യർഥന പരിശീലകൻ ഗൗതം ഗംഭീർ നിരസിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ആരാണ് ​ഗംഭീറിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. രോഹിതിനെ പ്ലെയിംഗ് ഇലവനിൽ നിലനിർത്താൻ 'സ്വാധീനമുള്ള ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററിൽ' നിന്ന് അഭ്യർഥന ലഭിച്ചെങ്കിലും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനൽ പ്രതീക്ഷകൾക്ക് പ്രാധാന്യം ഉള്ളതിനാൽ ​ഗംഭീർ ആവശ്യം നിരസിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ബിസിസിഐയിൽ വളരെയധികം ബഹുമാനമുള്ള അഡ്മിനിസ്‌ട്രേറ്ററാണ് രോഹിത്തിനെ സിഡ്നിയിൽ കളിപ്പിക്കാമോ എന്നന്വേഷിച്ച് ​ഗംഭീറിനെ സമീപിച്ചത്. സിഡ്‌നിയിൽ ഇന്ത്യ വിജയിക്കുകയും ഡബ്ല്യുടിസി ഫൈനലിൽ സ്ഥാനം പിടിക്കുകയും ചെയ്യുക എന്നതാണ് മുൻഗണനയെന്ന് ​​ഗംഭീർ പറഞ്ഞെന്നാണ് റിപ്പോർട്ട്. അതോടൊപ്പം പരിശീലകനായ ​ഗംഭീറിനേക്കാൾ കൂടുതൽ, ബുംറയോടും സെലക്ഷൻ കമ്മിറ്റി ചെയർമാർ ചെയർമാൻ അജിത് അഗാർക്കറോടും സംസാരിക്കുന്നതാണ് രോഹിത്തിന് ആശ്വാസമെന്നും റിപ്പോർട്ടിൽ പറയുന്നു. 

Latest Videos

Read More.... സിഡ്നിയിൽ ഇന്ത്യയുടെ 'സമനില' തെറ്റുമോ?, കണക്കുകൾ ഒട്ടും അനുകൂലമല്ല, ഇതുവരെ കളിച്ചത് 13 ടെസ്റ്റ്; ജയം 1 മാത്രം

നാളെ സിഡ്‌നിയിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റ് ഏറ്റുമുട്ടലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ജസ്പ്രീത് ബുംറയായിരിക്കും ക്യാപ്റ്റൻ. സിഡ്നി ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 31 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്. ബാറ്റിംഗ് പൊസിഷനിൽ ഒന്നിലധികം മാറ്റങ്ങൾ വരുത്തിയെങ്കിലും ക്യാപ്റ്റന് തിളങ്ങാനായില്ല. മോശം പ്രകടനത്തിന്റെ പേരിൽ ക്യാപ്റ്റൻ തന്നെ പുറത്തിരിക്കുന്നത് അപൂർവ സംഭവമാണ്. രോഹിത് കളിച്ചില്ലെങ്കിൽ മോശം ഫോമിൻ്റെ പേരിൽ പുറത്താക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് മാറും.  

click me!