ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ലെന്ന് ഗംഭീര്‍ പറയുന്നത്.
മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യന്‍ ടീമിന്റെ ഒരു സംഘം കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെത്തിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ടീം ഇന്ത്യയെത്തിയത്. ആദ്യ രണ്ട് ടെസ്റ്റില്‍ രോഹിത് കളിക്കില്ലെന്ന വാര്‍ത്തകളുണ്ടായിലുന്നു. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്നാണ് രോഹിത് വിട്ടുനില്‍ക്കുന്നത്. നവംബര്‍ 22ന് പെര്‍ത്തിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര ആരംഭിക്കുന്നത്. ഇപ്പോള്‍ രോഹിത്തിന്റെ വരവുമായി ബന്ധപ്പെട്ട നിര്‍ണായക സൂചന നല്‍കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.
ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ലെന്ന് ഗംഭീര്‍ പറയുന്നത്. ''ഓസീസിനെതിരെ രോഹിത് കളിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭിച്ചില്ലിട്ടില്ല. തീരുമാനത്തിലെത്തുമ്പോള്‍ അക്കാര്യം നിങ്ങളെ അറിയിക്കും. രോഹിത് ഇല്ലെങ്കില്‍ ജസ്പ്രിത് ബുമ്ര ഇന്ത്യയെ നയിക്കും. ബുമ്രയാണ് വൈസ് ക്യാപ്റ്റന്‍. രോഹിത്തിന് ആദ്യ ടെസ്റ്റ് നഷ്ടമായാല്‍ ബുമ്ര നയിക്കും. ഓപ്പണിംഗ് സ്ഥാനത്തിന് രണ്ട് സാധ്യതകളുണ്ട്. കെ എല്‍ രാഹുല്‍, അഭിമന്യു ഈശ്വരന്‍ എന്നിവര്‍ ടീമിനൊപ്പമുണ്ട്. ഇവരില്‍ ഒരാള്‍ ഓപ്പണിംഗ് സ്ഥാനത്തെത്തും.'' ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
undefined
നവംബര്‍ 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ്. ഡിസംബര്‍ ആറ് മുതല്‍ രണ്ടാം ടെസ്റ്റ് (ഡേ നൈറ്റ് ടെസ്റ്റ്) അഡ്‌ലെയ്ഡില്‍ നടക്കും. ഡിസംബര്‍ 14 മുതല്‍ ബ്രിസ്ബേനില്‍ മൂന്നാം ടെസ്റ്റും 26ന് മെല്‍ബണില്‍ നാലാം ടെസ്റ്റും ജനുവരി 3ന് സിഡ്നിയില്‍ അഞ്ചാം ടെസ്റ്റും നടക്കും.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.