10 ടീമുകള്‍ക്ക് ആകെ 204 താരങ്ങളെയാണ് വേണ്ടത്. അതില്‍ 70 സ്ലോട്ടുകള്‍ വിദേശ താരങ്ങള്‍ക്കുള്ളതാണ്.
മുംബൈ: ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ബിസിസിഐ. 366 ഇന്ത്യന്‍ താരങ്ങളും മറ്റു താരങ്ങളില്‍ നിന്നുമുള്ള 208 പേരും ഉള്‍പ്പെടെ 574 താരങ്ങളാണ് പട്ടികയിലുള്ളത്. 13 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷിയാണ് പട്ടികയിലുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുള്ളതാണ് പ്രധാന സവിശേഷത. അതേസമയം, ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ലിസ്റ്റിലുണ്ട്. ജിദ്ദയിലാണ് ഇത്തവണ ലേലം നടക്കുന്നത്.
10 ടീമുകള്‍ക്ക് ആകെ 204 താരങ്ങളെയാണ് വേണ്ടത്. അതില്‍ 70 സ്ലോട്ടുകള്‍ വിദേശ താരങ്ങള്‍ക്കുള്ളതാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന താരലേലം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 നാണ് ആരംഭിക്കുക. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ് ട്രേഡ് ഡീലിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് നല്‍കിയ കാമറൂണ്‍ ഗ്രീനും പട്ടികയിലില്ല. ഓസീസ് ഓള്‍റൗണ്ടറെ 17 കോടിക്കാണ് ആര്‍സിബി സ്വന്തമാക്കിയിരുന്നത്. പരിക്കിനെ തുടര്‍ന്നാണ് അദ്ദേഹം രജിസ്റ്റര്‍ ചെയ്യാതിരുന്നത്. പുറം വേദനയെ തുടര്‍ന്ന് കാമറൂണ്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്നും താരം പിന്മാറിയിരുന്നു.
undefined
നിധീഷിന് മൂന്ന് വിക്കറ്റ്, ഹരിയാന തകര്‍ന്നു! രഞ്ജിയില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്
1574 കളിക്കാര്‍ ലേലത്തിന് ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ നിന്നാണ് 574 പേരെ തിരഞ്ഞെടുത്തത്. മൂന്ന് സെറ്റ് മാര്‍ക്വീ താരങ്ങള്‍ ലേലത്തിനുണ്ടാവും. ആദ്യ സെറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലര്‍, ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, അര്‍ഷ്ദീപ് സിംഗ്, റിഷഭ് പന്ത്, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ, ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരടങ്ങുന്നതാണ് ആദ്യ സെറ്റ്.
മറ്റു ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ അടുത്ത കാറ്റഗറിയിലാണ്. ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റണ്‍, ദക്ഷണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ എന്നിവരും ഇക്കൂട്ടിത്തിലുണ്ട്. മൂന്നാം സെറ്റില്‍ ഡെവോണ്‍ കോണ്‍വെ, ഫ്രേസര്‍ മക്ഗുര്‍ക്, എയ്ഡന്‍ മാര്‍ക്രം, ദേവ്ദത്ത് പടിക്കല്‍, രാഹുല്‍ ത്രിപാഠി, ഡേവിഡ് വാര്‍ണര്‍, ഹാരി ബ്രൂക്ക് എന്നിവരുടെ പേരുകളുണ്ട്. ഈ താരങ്ങളില്‍, മില്ലര്‍ക്ക് 1.50 കോടിയാണ് അടിസ്ഥാന വില. ശേഷിക്കുന്നവര്‍ക്ക് രണ്ട് കോടിയും.