അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും തിരിമന്നെ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ലാഹിരു തിരിമന്നെക്ക് കാര്‍ അപകടത്തില്‍ പരിക്ക്.അനുരാധപുരയിലെ തിരിപ്പാനയില്‍ തിരിമന്നെ സഞ്ചരിച്ച കാര്‍ ലോറിയുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങി വരുമ്പോഴായിരുന്നു അപകടം. തിരിമന്നെയുടെ കുടുംബവും കാറിലുണ്ടായിരുന്നു. തിരിമന്നെ തന്നെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും തിരിമന്നെ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കുകള്‍ സാരമുള്ളതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തിരിമന്നെ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. 2002ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 34കാരനായ തിരിമന്നെ പിന്നീട് ക്രിക്കറ്റ് വൃത്തങ്ങളില്‍ അത്ര സജീവമായിരുന്നില്ല. ഇടംകൈയന്‍ ബാറ്ററായിരുന്ന തിരിമന്നെ സനത് ജയസൂര്യയുടെ പിന്‍ഗാമിയായി ഓപ്പണറായാണ് 2010ല്‍ ലങ്കന്‍ ടീമില്‍ അരങ്ങേറിയത്.
Former Sri Lanka Cricketer Lahiru Thirimanne's vehicle was involved in a road accident in the Thirappane area of Anuradhapura early this morning (Mar 14). Fortunately, he sustained only minor injuries and is safe. pic.twitter.com/iBzlfvS3vi
— wajith.sm (@sm_wajith)
undefined
എന്നാല്‍ കുമാര്‍ സംഗക്കാര, ലസിത് മലിംഗ, മഹേല ജയവര്‍ധനെ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ വിരമിച്ചതോടെ ദുര്‍ബലമായ ലങ്കന്‍ ടീമിനെ പ്രതിസന്ധികാലത്ത് നയിച്ചത് തിരിമ്മന്നെയായിരുന്നു. പിന്നീട് കുശാല്‍ മെന്‍ഡിസ്, പാതും നിസങ്ക, ആവിഷ്ക ഫെര്‍ണാണ്ടോ തുടങ്ങിയ യുവതാരങ്ങള്‍ ടീമിലെത്തിയതോടെ ടീമില്‍ നിന്ന് പുറത്തായ തിരിമന്നെ 2023 ജൂലൈയില്‍ ക്രക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ലങ്കക്കായി 44 ടെസ്റ്റിലും 127 ഏകദിനത്തിലും 26 ടി20 മത്സരങ്ങളിലും കളിച്ച തിരിമന്നെ 2014ലെ ടി20 ലോകകപ്പ് നേടിയ ലങ്കന്‍ ടീമിലും അംഗമായിരുന്നു. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ നിലവില്‍ ന്യയോര്‍ക്ക് സ്ട്രൈക്കേഴ്സിനായി കളിക്കുകയാണ് തിരിമന്നെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക