ടീം ജയിച്ചിട്ടും ഇന്ത്യയെ വിമര്‍ശിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി.
ഇസ്ലാമാബാദ്: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 128 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. ഇന്ത്യയാവട്ടെ 11.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 29 റണ്‍സ് വീതം നേടിയ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും നിര്‍ണായക പ്രകടനം പുറത്തെടുത്തു. നേരത്തെ, മൂന്ന് വിക്കറ്റ് വീതം നേടിയ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ടീം ജയിച്ചിട്ടും ഇന്ത്യയെ വിമര്‍ശിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. ടോസ് നേടിയിട്ടും ബൗളിംഗ് തിരഞ്ഞെടുത്തതാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാതെ പോയത്. ബാസിത് തന്റെ യുട്യൂബ് ചാനലില്‍ പറയുന്നതിങ്ങനെ... ''ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ 200 റണ്‍സെങ്കിലും ഇന്ത്യയ്ക്ക് നേടാമായിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ ഈ തെറ്റ് ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല. മഞ്ഞ് വീഴുന്ന പിച്ചില്‍ ബൗളര്‍മാര്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദ്ദം എങ്ങനെ നേരിടണമെന്ന് ഇന്ത്യന്‍ ടീം പരിശീലിക്കുമെന്ന് കരുതുന്നു.'' ബാസിത് പറഞ്ഞു.
undefined
ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിന്റെ ആഴത്തെ കുറിച്ചും ബാസിത് സംസാരിച്ചു. ''ഹാര്‍ദിക് പാണ്ഡ്, നിതീഷ് കുമാര്‍... എന്നീ ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ടായിരുന്നു. നിഷ് രണ്ടോ ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. 16 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തു. റിങ്കും സിംഗിനും ങ്ങിനും റിയാന്‍ പരാഗിനും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആറ് ബൗളര്‍മാരെയും പരീക്ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുകയും ചെയ്തു. ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക് ഏറെ മികച്ച അവസരമാണ്.'' ബാസിത് അലി വ്യക്തമാക്കി.
19.5 ഓവറില്‍ അയല്‍ക്കാര്‍ കൂടാരം കയറി. അരങ്ങേറ്റക്കാരന്‍ മായങ്ക് യാദവിന് ഒരു വിക്കറ്റുണ്ട്. 35 റണ്‍സുമായി പുറത്താവാതെ നിന്ന നേടിയ മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.