ഐപിഎഎല്ലില്‍ മിന്നു പ്രകടനത്തോടെ താരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താരത്തെ എവിടെ കളിപ്പിക്കുമെന്നുള്ള ചോദ്യമുണ്ട്.
വെല്ലിംഗ്ടണ്‍: ഗുജറാത്ത് ടൈറ്റന്‍സിനെ (Gujarat Titans) ഐപിഎല്‍ ചാംപ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) തന്നെയാണ്. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ മറികടക്കടന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ ആള്‍റൗണ്ട് പ്രകടനം കൊണ്ടാണ്. പന്തെടുത്തപ്പോള്‍ മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. അതും അപകടകാരികളായ സഞ്ജു സാംസണ്‍ (Sanju Samson), ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ വിക്കറ്റുകള്‍. പിന്നീട് ബാറ്റിംഗിനെത്തിയപ്പോള്‍ 34 റണ്‍സും ഹാര്‍ദിക് സ്വന്തമാക്കി.
ഐപിഎഎല്ലില്‍ മിന്നു പ്രകടനത്തോടെ താരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ താരത്തെ എവിടെ കളിപ്പിക്കുമെന്നുള്ള ചോദ്യമുണ്ട്. ഐപിഎല്ലില്‍ മൂന്നാമനായും നാലാമനായും താരം കളിച്ചിരുന്നു. ഫിനിഷറായും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഹാര്‍ദിക്. ഇപ്പോള്‍ ചോദ്യത്തിനുള്ള മറുപടി നല്‍കുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരം ഡാനിയേല്‍ വേട്ടോറി.
'വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സഞ്ജു സാംസണെ ഒഴിവാക്കി'; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഐപിഎല്‍ ടീം അറിയാം
യുവരാജ് സിംഗിനെ ഉപയോഗിച്ച പോലെ ഹാര്‍ദിക്കിനേയും ഉപയോഗിക്കണമെന്നാണ് വെട്ടോറി പറയുന്നത്. ''ഹാര്‍ദിക് പൂര്‍ണമായും ഫിറ്റാണെങ്കില്‍ നാലാം നമ്പറില്‍ കളിപ്പിക്കണം. അവന് അനുയോജ്യമായ സ്ഥാനം നാലാമനായി കളിക്കുയെന്നുള്ളതാണ്. അതിനര്‍ത്ഥം സൂര്യകുമാര്‍ യാദവിനെ പൂര്‍ണമായും മാറ്റണമെന്നല്ല. ഹാര്‍ദിക്കിന്റെ സാധ്യതയും ചൂണ്ടികാണിക്കുക മാത്രമാണ് ചെയ്യുന്നത്. സൂര്യ തിരിച്ചുവന്നാല്‍ അഞ്ചാമനായും റിഷഭ് പന്തിനെ ആറാമനായും ഉപയോഗിക്കാം.'' വെട്ടോറി പറഞ്ഞു.
'ഞാന്‍ അവന്റെ വലിയ ആരാധകനാണ്'; പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനെ പുകഴ്ത്തി ബ്രറ്റ് ലീ
ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20. ഹാര്‍ദിക്കിനൊപ്പം ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ കെ എല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ചെന്നൈയുടെ യുവ ഓപ്പണര്‍ റിതുരാജ് ഗെയ്കവാദ് ഓപ്പണറായെത്തും. യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആര്‍ ബിഷ്ണോയ് എന്നിവര്‍ സ്പിന്നാര്‍മാരായി ടീമിലെത്തി. പരിക്കേറ്റ മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
ടി20 ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപി സിംഗ്, ഉമ്രാന്‍ മാലിക്.