സഞ്ജുവിനെ വിളിക്കൂ! താരത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍

By Web TeamFirst Published Nov 3, 2024, 4:43 PM IST
Highlights

തോല്‍വി വഴങ്ങുന്നത്.തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകളും അസ്ഥാനത്തായി.

മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റും തോറ്റതോടെ കടുത്ത വിമര്‍ശനമാണ് കനത്ത വിമര്‍ശനമാണ് ഇന്ത്യന്‍ ടീമിനെ ഉയരുന്നത്. മുംബൈയില്‍ തോറ്റതോടെ ഇന്ത്യ പരമ്പര കൈവിടുകയും ചെയ്തു. കൈവിട്ടെന്ന് മാത്രമല്ല, ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരുകയും ചെയ്തു. മുംബൈ ടെസ്റ്റില്‍ 25 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിനുശേഷം 121 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്.

തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പ്രതീക്ഷകളും അസ്ഥാനത്തായി. നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇനി ഓസ്‌ട്രേലിയക്കെതിരേ നടക്കുന്ന അഞ്ച് മത്സരങ്ങളില്‍ നാലും ജയിച്ചാല്‍ മാത്രമെ മറ്റു ടീമുകളെ ആശ്രയിക്കാതെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ സാധിക്കൂ. തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണമെന്ന് പറയുകയാണ് മുന്‍ ന്യൂസിലന്‍ഡ് താരവും നിലവില്‍ കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡൂള്‍ പറയുന്നത്.

Latest Videos

6,6,6,6,6,വൈഡ്,6! ഉത്തപ്പയുടെ ഒരോവറില്‍ ബൊപാര അടിച്ചെടുത്തത് 37 റണ്‍സ്; വൈറല്‍ വീഡിയോ

സ്പിന്നിനെ നേരിടുന്നതിലുള്ള സഞ്ജുവിന്റെ മിടുക്കാണ് ഡൂള്‍ ചൂണ്ടികാണിക്കുന്നത്. അദ്ദേഹേത്തിന്റെ വാക്കുകള്‍... ''സ്പിന്നര്‍മാരെ നന്നായിട്ട് കളിക്കുന്ന താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വരണം. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ അതിന് പറ്റിയ താരങ്ങളാണ്. ഇരുവരേയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണണം.'' ഡൂള്‍ വ്യക്തമാക്കി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞശേഷം അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍  ലഞ്ചിനുശേഷം അജാസ് പട്ടേലിന്റെ പന്തില്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 25 റണ്‍സകലെ അടിതെറ്റി വീണു. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 57 റണ്‍സിന് ആറ് വിക്കറ്റെടുത്തു. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് പേരെ പുറത്താക്കാന്‍ അജാസിന് സാധിച്ചിരുന്നു. ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.

tags
click me!