ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ന്‍സ് 2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റില്‍ 33 റണ്‍സ് ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റുും സ്വന്തമാക്കി
ക്രൈസ്റ്റ്ചര്‍ച്ച്: മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍ അതിവ ഗുരുതരാവസ്ഥയില്‍. ഹൃദയധമനികള്‍പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഓസട്രേലിയയിലെ കാന്‍ബറയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെയ്ന്‍സിനെ നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയെങ്കിലും ഇപ്പോഴും ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ന്യൂസ്ഹബ്ബ് റിപ്പോര്‍ട്ട് ചെയ്തു. കെയ്ന്‍സ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെയ്ന്‍സിനെ കൂടുതല്‍ വിദഗ്ദ ചികിത്സക്കായി സിഡ്നിയെ ആശുപത്രിയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്.
ന്യൂസിലന്‍ഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള 51കാരനായ കെയ്ന്‍സ് 2006ലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ടെസ്റ്റില്‍ 33 റണ്‍സ് ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റുും സ്വന്തമാക്കി. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയ്ന്‍സിന്‍റെ പേരിലുണ്ട്. ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായി കണക്കാക്കപ്പെടുന്ന കെയ്ന്‍സ് ഇന്ത്യക്കെതിരെ എല്ലായ്പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2000ല്‍ കെയ്ന്‍സിനെ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ് ഇയറായി തെരഞ്ഞെടുത്തിരുന്നു.
undefined
എന്നും വിവാദങ്ങളുടെ തോഴന്‍
ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന കെയ്ന്‍സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം രത്നവ്യാപാരം നടത്തി സാമ്പത്തികമായി തകര്‍ന്നിരുന്നു. പിന്നീട് കുടുംബം നോക്കാനായി ഓക്‌ലന്‍ഡ് കൗണ്‍സിലിനുവേണ്ടി മണിക്കൂറിന് 17 ഡോളര്‍ പ്രതിഫലത്തില്‍ ട്രക്കോടിച്ചും ബസ് ഷെല്‍ട്ടര്‍ കഴുകിയുമെല്ലാം ജോലി ചെയ്യുന്ന കെയ്ന്‍സിന്‍റെ ജീവിതം വലിയ വാര്‍ത്തയായിരുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടും കെയ്ന്‍സിന്‍റെ വലിച്ചിഴക്കപ്പെട്ടിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona