ശിഖര്‍ ധവാന് ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പാണ്! കാരണം വ്യക്തമാക്കി മുന്‍ സെലക്റ്റര്‍

By Sajish A  |  First Published Oct 8, 2022, 7:17 PM IST

ധവാന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഉണ്ടാവുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്റ്ററുമായിരുന്നു സബാ കരീം പറയുന്നത്.


റാഞ്ചി: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം നല്‍കുമ്പോഴെല്ലാം ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ചുരുക്കം ചില ഏകദിങ്ങള്‍ മാത്രമെ ധവാന് നഷ്ടപ്പെട്ടിട്ടുള്ളൂ. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ധവാനായിരിക്കും ഇന്ത്യയുടെ ഓപ്പണറെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. അതേസമയം, ധവാന്റെ സ്‌ട്രൈക്ക് റേറ്റും മെല്ലെപ്പോക്കും ചര്‍ച്ച ചെയ്യപ്പെടുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ 16 പന്തില്‍ നാല് റണ്‍സ് മാത്രമാണെടുത്തത്.

ധവാന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഉണ്ടാവുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്റ്ററുമായിരുന്നു സബാ കരീം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഏകദിന ലോകകപ്പിനുള്ള ടീമില്‍ ധവാന് സ്ഥാനമുറപ്പാണ്. അദ്ദേഹത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുത്തേണ്ടതില്ല. ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രമെ അദ്ദേഹം വലിയ സ്‌കോറുകള്‍ നേടാതിരുന്നിട്ടുള്ളൂ.  രോഹിത് ശര്‍മയക്കൊപ്പം ധവാനായിക്കും ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറെന്ന് സെലക്റ്റര്‍മാര്‍ തിരുമാനിച്ചുകഴിഞ്ഞു. കാരണം ധവാന്‍ സ്ഥിരത കാണിക്കുന്ന താരമാമ്.'' കരീം വ്യക്തമാക്കി.

Latest Videos

undefined

ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായി സൂര്യകുമാറുമായി മത്സരമുണ്ടോ?; മറുപടി നല്‍കി റിസ്‌വാന്‍

ഷാര്‍ദുല്‍ ഠാക്കൂറിനെ കുറിച്ചും സബാ കരീം സംസാരിച്ചു. ''ഒരുപാട് ഉപയോഗമുള്ള താരമാണ് ഷാര്‍ദുല്‍. അദ്ദേഹം ഒരു ബൗളിംഗ് ഓള്‍റൗണ്ടറാണ്. ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് ഓള്‍റൗണ്ടറും. അതാണ് ഏറ്റവും വലിയ വ്യത്യാസം. ഷാര്‍ദുലിനെ വളര്‍ത്തിയെടുക്കാവുന്നതാണ്. 

എന്നാല്‍ അവന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വൈറ്റ്‌ബോള്‍ ബൗളറാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. തേര്‍ഡ് സീമറായിട്ടെ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ കളിക്കൂ. ഷാര്‍ദുലിന് ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍, അത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യും.'' കരീം കൂട്ടിചേര്‍ത്തു.
 

click me!