ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളില്‍ നിന്ന് ഈ വർഷാദ്യം വിരമിക്കല്‍ പ്രഖ്യാപിച്ച യൂസഫ് പത്താന്‍റെ പേര് താരലേലത്തില്‍ ആകാംക്ഷ സൃഷ്ടിക്കും
കൊളംബോ: ലങ്ക പ്രീമിയർ ലീഗിന്‍റെ രണ്ടാം എഡിഷനായി രജിസ്റ്റർ ചെയ്ത താരങ്ങളില്‍ യൂസഫ് പത്താനും ഷാക്കിബ് അല്‍ ഹസനും മോണി മോർക്കലും ജയിംസ് ഫോക്നറും. 11 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ടൂർണമെന്‍റില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.
ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളില്‍ നിന്ന് ഈ വർഷാദ്യം വിരമിക്കല്‍ പ്രഖ്യാപിച്ച യൂസഫ് പത്താന്‍റെ പേര് താരലേലത്തില്‍ ആകാംക്ഷ സൃഷ്ടിക്കും. ഷാക്കിബ് അല്‍ ഹസന് പുറമെ തമീം ഇക്ബാല്‍, മെഹ്ദി ഹസന്‍, തസ്കിന്‍ അഹമ്മദ്, ലിറ്റണ്‍ ദാസ്, സൗമ്യ സർക്കാർ, മഹമ്മദുള്ള എന്നിവരും ബംഗ്ലാദേശില്‍ നിന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബാ ബാവുമയാണ് പട്ടികയിലുള്ള മറ്റൊരു ശ്രദ്ധേയ താരം. വിരമിച്ച ദക്ഷിണാഫ്രിക്കന്‍ പേസർ മോണി മോർക്കലും താരപ്പട്ടികയിലുണ്ട്. സിംബാബ്‌വെയുടെ ബ്രണ്ടന്‍ ടെയ്ലർ, യുഎസ്എയുടെ അലി ഖാന്‍, നേപ്പാളിന്‍റെ സന്ദീപ് ലമിച്ചാനെ എന്നിവരും താരലേലത്തില്‍ പ്രതീക്ഷയർപ്പിക്കുന്നു.
പാകിസ്ഥാന്‍ സൂപ്പർ ലീഗില്‍ തിളങ്ങിയ ഓസീസ് ഓൾറൗണ്ടർ ജയിംസ് ഫോക്നറും ഉസ്മാന്‍ ഖവാജയും താരലേലത്തിനായി രജിസ്റ്റർ ചെയ്തവരിലുണ്ട്. വിന്‍ഡീസ് താരങ്ങളായ നിക്കോളാസ് പുരാന്‍, ഷെല്‍ഡ്രണ്‍ കോട്രല്‍, രവി രാംപോള്‍, ഡ്വെയ്ന്‍ സ്മിത്ത്, ദിനേശ് രാംദിന്‍, റോവ്മാന്‍ പവല്‍ തുടങ്ങിയവരും പട്ടികയിലുണ്ട്. നിരവധി പാകിസ്ഥാന്‍, അഫ്ഗാന്‍ താരങ്ങളും ലേലത്തിനായി രജിസ്റ്റർ ചെയ്തു.
രജിസ്റ്റർ ചെയ്ത പ്രമുഖ താരങ്ങള്‍
തമീം ഇക്ബാല്‍, മെഹ്ദി ഹസന്‍, തസ്കിന്‍ അഹമ്മദ്, ലിറ്റണ്‍ ദാസ്, സൗമ്യ സർക്കാർ, മഹമ്മദുള്ള, ഉസ്മാന്‍ ഖവാജ, ജയിംസ് ഫോക്നർ, ബെന്‍ ഡങ്ക്, ബെന്‍ കട്ടിംഗ്, കാലം ഫെർഗൂസണ്‍, നിക്കോളാസ് പുരാന്‍, ഷെല്‍ഡ്രണ്‍ കോട്രല്‍, രവി രാംപോള്‍, ഡ്വെയ്ന്‍ സ്മിത്ത്, ദിനേശ് രാംദിന്‍, റോവ്മാന്‍ പവല്‍, ഹാരിസ് സൊഹൈല്‍, മുഹമ്മദ് ഇർഫാന്‍, ഷാന്‍ മസൂദ്, അന്‍വർ അലി, അഹമ്മദ് ബട്ട്, മോണി മോർക്കല്‍, റാസീ വാന്‍ ഡർ ഡസന്‍, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, റയളീ റുസ്സോ, അസ്ഗാർ അഫ്ഗാന്‍, നജീബുള്ള സദ്രാന്‍, ഖ്വിസ് അഹമ്മദ്, ഹസ്രത്തുള്ള സസായ്.
ലക്ഷ്യം ആഷസ്; ടി20 ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തയ്യാറെന്ന് സ്മിത്ത്
ഐപിഎല്‍ സാം കറനെ മികച്ച താരമാക്കി; പ്രശംസയുമായി പരിശീലകന്‍
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷായെ ഉള്‍പ്പെടുത്തണമായിരുന്നു: മുന്‍ സെലക്റ്റര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona