മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമൊക്കെയായിരുന്ന രവി ശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ്, വസിം ജാഫര്‍, ദിനേശ് കാര്‍ത്തിക്, സുരേഷ് റെയ്‌ന തുടങ്ങിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ സഞ്ജുവിനെ വാഴ്ത്തി ക്രിക്കറ്റ് സെലിബ്രറ്റികള്‍. ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ 61 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. മത്സരത്തില്‍ നിര്‍ണായകമായത് ഓപ്പണര്‍ സഞ്ജു സാംസണിന്റെ പ്രകടനമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സഞ്ജുവിന്റെ (50 പന്തില്‍ 107) സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. മറ്റുതാരങ്ങള്‍ പരാജയപ്പെട്ട ഗ്രൗണ്ടിലാണ് സഞ്ജു അവിശ്വസനീയ പ്രകടനം പുറത്തെടുത്തത്. പത്ത് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മലയാളി താരത്തിന്റെ ഇന്നിംഗ്സ്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 17.5 പന്തില്‍ 141ന് എല്ലാവരും പുറത്താവുകയായിരുന്നു. സഞ്ജു തന്നെയായിരുന്നു മത്സരത്തിലെ താരം.
പിന്നാലെ സഞ്ജുവിനെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമൊക്കെയായിരുന്ന രവി ശാസ്ത്രി, മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താന്‍, മുഹമ്മദ് കൈഫ്, വസിം ജാഫര്‍, ദിനേശ് കാര്‍ത്തിക്, സുരേഷ് റെയ്‌ന തുടങ്ങിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
Sanjooo..... Samsonnn. Special. pic.twitter.com/ru5UsrtfeX
— Ravi Shastri (@RaviShastriOfc)Sanju Samson tonight. What an innings 👏🏻 pic.twitter.com/cZCQepmluL
— Wasim Jaffer (@WasimJaffer14)Sanju Samson goes back-to-back 💯💯🔥 pic.twitter.com/uJLbffcLZ7
— Rajasthan Royals (@rajasthanroyals)Sanju Samson, the king of consistency! what a treat to watch! well played brother 👌✌️🙌 https://t.co/EOK5QhUv4W
— Suresh Raina🇮🇳 (@ImRaina)Sanju Samson got an identity and a billion fans as a t20i opener. 💯 👏👏
— Mohammad Kaif (@MohammadKaif)Sanju Samson 💥 indvssa
— Harbhajan Turbanator (@harbhajan_singh)Sanju Samson has such a style that you wanna watch him play every time he bats.
— Irfan Pathan (@IrfanPathan)Wowwwww
This new look T20 INDIAN team is brilliant to watch
Well done
Strength to strength 💪🏽💪🏽💪🏽
🔙 to 🔙 heroics!💯💯 pic.twitter.com/zyb7MwTfG4
— Chennai Super Kings (@ChennaiIPL)Special player. Special talent. There is a reason he should be in your T20 team everyday. So happy that it is all coming together for . You get landmarks when you don't play for them. .
— Harsha Bhogle (@bhogleharsha)Same nerve, same verve! ✨
Samson enjoys the South African cuisine. 🍛
Has he finally cemented his place in the T20I side? pic.twitter.com/DlbxfnGRRI
Surya & Sanju: 😁👍
Us: 🫠💙🫶 pic.twitter.com/V4fnAcmRnm
മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ പിന്തുണയെ കുറിച്ച് സഞ്ജു സംസാരിച്ചിരുന്നു. ''ഞാന്‍ ദുലീപ് ട്രോഫി കളിക്കുമ്പോള്‍, സൂര്യ എന്നോട് സംസാരിച്ചിരുന്നു. അടുത്ത ഏഴ് മത്സരങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യ എനിക്ക് ഉറപ്പ് നല്‍കി. അത് എത്ര സ്‌കോര്‍ ചെയ്താലും തീരുമാനത്തില്‍ മാറ്റമുണ്ടാവില്ലെന്ന് സൂര്യ പറഞ്ഞിരുന്നു. ക്യാപ്റ്റനില്‍ നിന്ന് ഇത്തരമൊരു വാക്കുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കുന്നത്.'' സഞ്ജു ജിയോ സിനിമയോട് പറഞ്ഞു.
അക്കാര്യത്തില്‍ ഒരു തീരുമാനമായി! ഐസിസി ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്ഥാനിലേക്കില്ല
വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സഞ്ജു വ്യക്തമാക്കി. ''പിച്ചില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. നന്നായി കളിക്കാന്‍ സാധിക്കുന്നു. ഇപ്പോഴത്തെ എന്റെ ഫോം പരമാവധി ഉപയോഗപ്പെടുത്തുന്നുവെന്ന് നിങ്ങള്‍ക്ക് പറയാം. ആക്രമണോത്സുക കാണിക്കേണ്ടതിനെ കുറിച്ച് നമ്മള്‍ സംസാരിച്ചിക്കാറുണ്ട്. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന്റെ നേട്ടങ്ങള്‍ക്ക് പ്രധാന്യം നല്‍കണം. മൂന്നോ നാലോ പന്തുകള്‍ കളിച്ച ശേഷം അടുത്ത് ബൗണ്ടറി നേടാനാണ് ശ്രമിക്കുക. ഞാനും അതിന് ശ്രമിച്ചത്. അത് ചിലപ്പോള്‍ വിജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും. ഇന്നത്തെ ദിവസം എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. പരമ്പരയില്‍ ജയത്തോടെ തുടങ്ങാനായതിലും സന്തോഷം. ദക്ഷിണാഫ്രിക്കയ്ക്ക് നാട്ടില്‍ നടക്കുന്ന പരമ്പരയാണെന്നുള്ള ഗുണമുണ്ട്. അവര്‍ മികച്ച ടീമാണ്. അതുകൊണ്ടുതന്നെ പരമ്പര നന്നായി തുടങ്ങണമായിരുന്നു, അതിന് സാധിച്ചതില്‍ സന്തോഷം.'' സഞ്ജു മത്സരത്തിന് ശേഷം പറഞ്ഞു.