'അയാള്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണം'; ചാഹലിന്റെ വിവാദ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് രവി ശാസ്ത്രി

By Web Team  |  First Published Apr 10, 2022, 9:05 PM IST

നിയന്ത്രണം വിട്ട താരം തന്നെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തിടാന്‍ ശ്രമിച്ചുവെന്നായിരുന്നു ചാഹലിന്റെ ആരോപണം. താരത്തിന്റെ പേര് വെളിപ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് വ്യക്താക്കിയിരുന്നു.


മുംബൈ: രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals0 സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. 2013 ഐപിഎല്‍ മത്സരത്തിന് ശേഷം മദ്യപിച്ചെത്തിയ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) താരത്തില്‍ നിന്ന് ദുരനഭുമുണ്ടായെന്നാണ് ചാഹല്‍ വെളിപ്പെടുത്തിയത്. നിയന്ത്രണം വിട്ട താരം തന്നെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തിടാന്‍ ശ്രമിച്ചുവെന്നായിരുന്നു ചാഹലിന്റെ ആരോപണം. താരത്തിന്റെ പേര് വെളിപ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് വ്യക്താക്കിയിരുന്നു.

ഇപ്പോള്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തമാശയായി എടുക്കേണ്ട കാര്യമല്ലയിത്. ആരാണ് ഇങ്ങനെ ചെയ്‌തെന്ന് എനിക്കറിയില്ല. ആര് ചെയ്താലും തമാശയോടെ കാണേണ്ട് കാര്യങ്ങളല്ല ഇത്. ഒരാളുടെ ജീവന്‍ അപകടത്തിലാവുമായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത്. ഇന്നാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെങ്കില്‍ അതുചെയ്ത താരത്തിന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിക്കുമായിരുന്നു. മാത്രമല്ല, പിന്നീട് അദ്ദേഹം ക്രിക്കറ്റ് ഗ്രൗണ്ടിനടുത്ത് പോലും വരരുത്.'' ശാസ്ത്രി പറഞ്ഞു.

Latest Videos

undefined

ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സോ, ഐപിഎല്‍ അധികൃതരോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. അശ്വിനുമായുള്ള സംഭാഷണത്തില്‍ ചാഹല്‍ വിശദീകരിച്ചതിങ്ങനെ... ''ഞാന്‍ പറയാന്‍ പോകുന്ന കാര്യം കുറച്ച് പേര്‍ക്കൊക്കെ അറിയാമെന്ന് തോന്നുന്നു. എന്നാല്‍ ഞാനത് ആരോടും സംസാരിച്ചിട്ടില്ല. 2013ലാണ് സംഭവം. അന്ന് ഞാന്‍ മുംബൈ ഇന്ത്യന്‍സിനാണ് കളിക്കുന്നത്. ഞങ്ങള്‍ക്ക് അന്ന് ബംഗളൂരുവില്‍ മത്സരമുണ്ടായിരുന്നു. 

മാച്ചിന് ശേഷം ഒരു ഒത്തുകൂടലും നടത്താറുണ്ട്. അന്നത്തെ ദിവസം ഒരു മുംബൈ താരം ഒരുപാട് മദ്യപിച്ചിരുന്നു. അയാളുടെ പേര് ഞാന്‍ പറയുന്നത് ശരിയല്ല. അയാള്‍ കുറെ നേരമായി എന്നെ നോക്കികൊണ്ടിരിക്കുകയാണ്. വൈകാതെ എന്നെ അടുത്തേക്ക് വിളിച്ചു. ബാല്‍ക്കണിയില്‍ നിന്ന് എന്നെ എടുത്തുയര്‍ത്തിയ അയാള്‍ പുറത്തേക്കിടാന്‍ ശ്രമിച്ചു.''

''പേടിയോടെ ഞാനയാളുടെ കഴുത്തിന് ചുറ്റും മുറുകെ പിടിച്ചു. എന്റെ പിടുത്തം നഷ്ടമായാല്‍ ഞാന്‍ അടുത്ത നിലയില്‍ വന്നു പതിക്കും. അപ്പോഴേക്കും കുറച്ചപ്പുറത്തുണ്ടായിരുന്ന സഹതാരങ്ങള്‍ ഓടിയടുത്തു. കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കി. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു. അവരെനിക്ക് വെള്ളം തന്നു. ഞാന്‍ തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് എനിക്ക് തോന്നിയ സംഭവമായിരുന്നുവത്. അവിടെ ഒരു ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമായിരുന്നു.'' ചാഹല്‍ വിവരിച്ചു. 

click me!