ഐപിഎല്‍ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താനിടയുള്ള 5 താരങ്ങള്‍

By Web TeamFirst Published Sep 26, 2024, 4:33 PM IST
Highlights

ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന യശസ്വിയെ എന്തുവിലകൊടുത്തും നിലനിര്‍ത്തണമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്.

ജയ്പൂര്‍: ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കിയും ഇന്ത്യൻ ബാറ്റിംഗ് കോച്ചായിരുന്ന വിക്രം റാത്തോറിനെ ബാറ്റിംഗ് കോച്ചാക്കിയും ഐപിഎല്‍ താരലേലത്തിന് മുമ്പെ നിര്‍ണായക ചുവടുവെയ്പ്പ് നടത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ലേലത്തിന് ഒരുങ്ങുന്നത്. താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ ആരെയൊക്കെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ദ്രാവിഡിന്‍റെയും ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയുടെയും നിലപാടുകളാകും നിര്‍ണായകമാകുക എന്നാണ് കരുതുന്നത്.

താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ഒന്നാമതായി നിലനിര്‍ത്തുന്ന കളിക്കാരന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയങ്ങളില്ല. അത് ക്യാപ്റ്റൻ സഞ്ജു സാംസണായിരിക്കും. മൂന്ന് വര്‍ഷം മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ടീമിനെ ഒരു സീസണില്‍ ഫൈനലിലേക്കും ഒരു തവണ പ്ലേ ഓഫിലേക്കും നയിച്ചു. ഒരു സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് നഷ്ടമായ രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സഞ്ജുവിനുള്ള ആരാധക പിന്തുണയും രാജസ്ഥാന് മുതല്‍ക്കൂട്ടാണ്.

Latest Videos

ഐപിഎല്‍ ലേലം: കൊല്‍ക്കത്ത നിലനിര്‍ത്തുക 2 താരങ്ങളെ; നിലനിർത്തുന്ന വിദേശതാരം ആരായിരിക്കുമെന്നതില്‍ ആകാംക്ഷ

ഓപ്പണര്‍ യശസ്വി ജയ്സ്വാളായിരിക്കും രാജസ്ഥാന്‍ നിലനിര്‍ത്താനിടയുള്ള രണ്ടാമത്തെ ഇന്ത്യൻ താരം. ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന യശസ്വിയെ എന്തുവിലകൊടുത്തും നിലനിര്‍ത്തണമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നിലപാട്. യശസ്വിയെ കൈവിട്ടാല്‍ മുംബൈ അടക്കമുള്ള ടീമുകള്‍ റാഞ്ചാന്‍ തയാറായി നില്‍ക്കുന്നുണ്ട്.

ഇന്ത്യക്കായി അരങ്ങേറിയ റിയാന്‍ പരാഗാണ് രാജസ്ഥാന്‍ നിലമനിര്‍ത്താനിടയുള്ള മൂന്നാമത്തെ താരം. ഭാവി നായകനായി പരാഗിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യൻ കുപ്പായത്തിലും തിളങ്ങിയ പരാഗ് കഴിഞ്ഞ സീസണില്‍ ടീമിന്‍റെ ടോപ് സ്കോററുമായിരുന്നു.

'അവനൊരു ഓസ്ട്രേലിയക്കാരനായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്', ഇന്ത്യൻ താരത്തെക്കുറിച്ച് ഓസീസ് ക്യാപ്റ്റൻ

എത്ര വിദേശ താരങ്ങളെ നിലനിര്‍ത്താനാവുമെന്ന് ബിസിസിഐ വ്യക്താക്കിയിട്ടില്ലെങ്കിലും ഒരു വിദേശ താരത്തെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ അത് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ തന്നെയാകും. കഴിഞ്ഞ സീസണില്‍ ഫോമിലായില്ലെങ്കിലും തന്‍റേതായ ദിവസങ്ങളില്‍ ഒറ്റക്ക് കളി ജയിപ്പിക്കാൻ ബട്‌ലര്‍ക്ക് കഴിയുമെന്നതാണ് ഇംഗ്ലണ്ട് നായകനെ കൈവിടാതിരിക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിക്കുന്നകത്. ഒരു വിദേശതാരത്ത കൂടി നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് ട്രെന്‍റ് ബോള്‍ട്ടായിരിക്കുമെന്നാണ് കരുതുന്നത്. ന്യൂസിലന്‍ഡ് താരം കഴിഞ്ഞ സീസണില്‍ പവര്‍ പ്ലേകളില്‍ നടത്തിയ പ്രകടനം രാജസ്ഥാന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!