എക്ലില്‍ വിദ്യയെ അഞ്ച് ലക്ഷത്തിലധികം പേര്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും വിദ്യ ഫോളോ ചെയ്യുന്നത് വെറും നാലു പേരെ മാത്രമാണ്.
മുംബൈ: സിഡ്നി ടെസ്റ്റില്‍ ഫോമിലല്ലാത്തിന്‍റെ പേരില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ച ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച് ബോളിവുഡ് നടി വിദ്യാ ബാലനിട്ട പോസ്റ്റിന് ട്രോള്‍. സിഡ്നി ടെസ്റ്റില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച രോഹിത്തിന്‍റെ അപാര ധൈര്യത്തെയാണ് എക്സ് പോസ്റ്റില്‍ വിദ്യ പ്രകീര്‍ത്തിച്ചത്.
രോഹിത് ശര്‍മ, എന്തൊരു സൂപ്പര്‍ സ്റ്റാറാണ് താങ്കള്‍, ഒന്ന് നിന്ന്, ശ്വാസമെടുക്കാനുള്ള തീരുമാനമെടുക്കണമെങ്കില്‍ അസാമാന്യ ധൈര്യം വേണമെന്നായിരുന്നു വിദ്യയുടെ എക്സ് പോസ്റ്റ്. എന്നാല്‍ ഇതിന് താഴെ ഒരു ആരാധകന്‍ കമന്‍റായി കുറിച്ചത്, ആദ്യം നിങ്ങള്‍ രോഹിത്തിനെ ഫോളോ ചെയ്യു, എന്നിട്ട് അഭിനന്ദിക്കൂ എന്നായിരുന്നു.
Rohit Sharma, what a SUPERSTAR 🤩!!
To take a pause & catch your breath requires courage … More power to you … Respect 🙌 !!
എക്ലില്‍ വിദ്യയെ അഞ്ച് ലക്ഷത്തിലധികം പേര്‍ ഫോളോ ചെയ്യുന്നുണ്ടെങ്കിലും വിദ്യ ഫോളോ ചെയ്യുന്നത് വെറും നാലു പേരെ മാത്രമാണ്. അതില്‍ രോഹിത് ശര്‍മയില്ലെന്നതാണ് രസകരം. പ്രൊഡ്യൂസേഴ്സ് ഗില്‍ഡ്ഇന്ത്യ, റോയ് കപൂര്‍ ഫിലിംസ്, കേദാര്‍ ടെനി, വിദ്യയുടെ പിതാവ് പി ആര്‍ ബാലന്‍ എന്നിവരെ മാത്രമാണ് നടി ഫോളോ ചെയ്യുന്നവര്‍.
First you follow rohit on Instagram mam 🤣🤣🤣 Then support him
— PrabhuMaheshion (@PrabhuMahshion2)അതിനിടെ പിആര്‍ ടീം അയച്ചുകൊടുത്തൊരു വാട്സ് ആപ്പ് സന്ദേശമാണ് വിദ്യാ ബാലന്‍ എക്സില്‍ പോസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യയുടെ ഫോണിലേക്ക് പി ആര്‍ ടീം അയച്ചുകൊടുത്ത വാട്സ് ആപ്പ് സന്ദേശമെന്ന രീതിയിലുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നേരത്തെ സിഡ്നി ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കാനുള്ള രോഹിത്തിന്‍റെ തീരുമാനത്തെ ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും പ്രകീര്‍ത്തിച്ചിരുന്നു.ടീമിനായി സ്ഥാനത്യാഗം പോലും ചെയ്യാന്‍ തയാറായ രോഹിത്തിന്‍റെ മഹത്വത്തെ വാഴ്ത്തുന്നതായിരുന്നു ഫര്‍ഹന്‍ അക്തറിന്‍റെ നീണ്ട കുറിപ്പ്.
പിതൃത്വ അവധിയെടുത്തതിനാല്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന രോഹിത് അഡ്‌ലെയ്ഡിലും ബ്രിസ്ബേനിലും മെല്‍ബണിലും ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും രണ്ട് ടെസ്റ്റില്‍ ഇന്ത്യ തോറ്റു. ഒരെണ്ണം സമനിലയായി. മൂന്ന് ടെസ്റ്റില്‍ നിന്ന് 32 റണ്‍സ് മാത്രമായിരുന്നു രോഹിത് നേടിയത്. ഇതോടെയാണ് സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ നിന്ന് രോഹിത് സ്വയം മാറി നിന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക