കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഒരു പ്ലാനിംഗ് ഇല്ലാതെ എടുത്ത തീരുമാനമായി പോയെന്ന് പലരുടേയും അഭിപ്രായം
ജയ്പൂര്‍: ഐപിഎല്‍ താരലേലത്തില്‍ ആറ് താരങ്ങളെയും രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്‌സ്വാള്‍ (18 കോടി), റിയാന്‍ പരാഗ് (14 കോടി), ധ്രുവ് ജുറല്‍ (14 കോടി), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11 കോടി), സന്ദീപ് ശര്‍മ (4 കോടി) എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. 11 കോടി നല്‍കി ഹെറ്റ്‌മെയറെ നിലനിര്‍ത്തി, ബട്‌ലറെ കൈവിട്ടതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയത്. പിന്നെ ധ്രൂവ് ജുറലിന് വേണ്ടി 14 മുടക്കിയതും ആരാധകരില്‍ അതൃപ്തിയുണ്ടാക്കി.
ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. കടുത്ത വിമര്‍ശനമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. ഒരു പ്ലാനിംഗ് ഇല്ലാതെ എടുത്ത തീരുമാനമായി പോയെന്ന് പലരുടേയും അഭിപ്രായം. മാത്രമല്ല, ബട്‌ലറെയും ചാഹലിനേയും ട്രന്റ് ബോള്‍ട്ടിനെ കൈവിട്ടതും ആരാധകരെ ചൊടിപ്പിച്ചു. കഴിഞ്ഞ സീസണില്‍ വലിയ പ്രകടനമൊന്നും കാഴ്ചവെക്കാനായില്ലെങ്കിലും ബട്ലര്‍ 359 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ചാഹലാകട്ടെ കഴിഞ്ഞ സീസണിലും 18 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയിരുന്നു. 2022ലെ താരലേലത്തില്‍ ബെംഗളൂരു കൈവിട്ട ചാഹലിനെ 6.5 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. അതുമല്ല, ഹെറ്റ്‌മെയര്‍ക്ക് വേണ്ടി മുടക്കിയതും കുറച്ച് കൂടുതലായെന്ന് ആരാധകരുടെ പക്ഷം. ഹെറ്റിക്ക് പകരം ബട്‌ലറായിരുന്നു വേണ്ടിയുന്നത് എന്നും അഭിപ്രായമുണ്ട്. മെഗാ താരലേലത്തില്‍ ചെലവഴിക്കാന്‍ 41 കോടി മാത്രമാണ് രാജസ്ഥാന്റെ പേഴ്‌സില്‍ ബാക്കിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം..
To Whom ..who dicided to release Buttler 😭 pic.twitter.com/Q1kOjxw1yH
— Ritikk 🔱 (@RitikkSaha69759)Being an RCB Fan for Years , RCB Surprise me every year
But for me RR not retaining Jos Buttler after what he has done for them is shocking .
They Retained Hettie over Jos 🙂 , feels like Sanju wants to open is the only reason??
No. Mega auction, so very few retention across the board. Even a player like Jos Buttler wasn't retained
— Werner (@Werries_)
JOS BUTTLER IS USELESS pic.twitter.com/E5T4wfTtok
*Jos Buttler has been released by Rajasthan Royals! 😳*
What lies ahead for *Jos the Boss* in the IPL? 💭
🩷 - RR will use the RTM card for him in the mega auction!
👍 - He will be bought by other team
*📺 Watch , LIVE NOW! | *! pic.twitter.com/4xDa0eTfYs
Isn’t ₹14 crore a bit steep for Dhruv Jurel? They could have secured a more established player for that amount, and Jurel for ₹3-4 crore max in the auction.
Let’s hope he lives up to the investment.
Just now saw RR's list. I was thinking they released Dhruv Jurel 😭 https://t.co/Lsc1tby1TO
— R (@R__Tweetz)The biggest reason for RR to give such a huge contract to Dhruv Jurel is long-term thinking. And as a RR fan, I am all for it.
— Arjun (@LifeIsAnElation)"RR's retention list gets 8/10 from me!
Retaining Sanju, Jaiswal, Riyan, Jurel, Hetmyer & Sandeep
Missing: Jos Buttler & Yuzvendra Chahal
Understandable decisions, but Buttler's absence hurts!
Your rating? pic.twitter.com/UMLM4IEMnR
Rajasthan Royals have made a huge mistake by releasing Yuzvendra Chahal. Are they repeating the same mistake as Royal Challengers Bangalore? pic.twitter.com/vn1givcwSJ
— Jitendra Kumar (@jitenda60203698)
undefined
2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. ബട്‌ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ ജുറലിനെ ഒപ്പണറായി കളിക്കാന്‍ അവസരം വന്നേക്കും. ജോസ് ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജു സാംസണിന്റെ ബാക്ക് അപ്പായി കളിപ്പിക്കാന്‍ കഴിയുന്ന ജുറെലിനെ ഒഴിവാക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നു. അല്ലെങ്കില്‍ സഞ്ജു തന്നെ ഓപ്പണറായും കളിച്ചേക്കാം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യക്കായി കളിച്ചിട്ടില്ലാത്തതിനാലാണ് രാജസ്ഥാന് സന്ദീപ് ശര്‍മയെ അണ്‍ ക്യാപ്ഡ് താരമായി നിലനിര്‍ത്താന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന പ്ലേ ഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സഞ്ജുവിന്റെയും (531 റണ്‍സ്) പരാഗിന്റെയും(573 റണ്‍സ്) പ്രകടനങ്ങളായിരുന്നു. 2023ലെ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന സന്ദീപ് ശര്‍മയെ 50 ലക്ഷം മുടക്കിയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റുമായി സന്ദീപ് തിളങ്ങുകയും ചെയ്തിരുന്നു.