കനത്ത സുരക്ഷയിലും കാര്യവട്ടത്ത് രോഹിത്തിന്‍റെ കാലില്‍ തൊട്ട് ആഗ്രഹം സാക്ഷാത്കരിച്ച് ആരാധകന്‍

By Gopala krishnan  |  First Published Sep 29, 2022, 4:46 PM IST

മൂന്ന് വര്‍ഷത്തിനുശേഷം തിരുവവന്തപുരത്ത് വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരം എത്തിയപ്പോള്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ‍് സ്റ്റേഡിയത്തിന് പുറത്തു തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും മലയാളി താരം സഞ്ജു സാംസണിന്‍റെയും കൂറ്റന്‍ കട്ട് ഔട്ടുകളായിരുന്നു കളിക്കാരെ വരവേറ്റത്.


തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനായി കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും സുരക്ഷാവേലികളെല്ലാം മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാലില്‍ തൊട്ട് ആരാധകന്‍. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം ഇന്ത്യന്‍ താരങ്ങള്‍ ഡ്രസ്സിം റൂമിലേക്ക് മടങ്ങവെയാണ് ആരാധകരില്‍ ഒരാള്‍ ഗ്രൗണ്ടിലെ സുരക്ഷാ മതിലുകളെല്ലാം കടന്ന് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. ഡ്രസ്സിംഗ് റൂമിന് നേര്‍ക്ക് നടന്നുവരികയായിരുന്ന രോഹിത് ശര്‍മയുടെ സമീപമെത്തിയ ആരാധകന്‍ അദ്ദേഹത്തിന്‍റെ കാലില്‍ തൊട്ടു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ പിന്നീട് ഗ്രൗണ്ടിനുള്ളിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മൂന്ന് വര്‍ഷത്തിനുശേഷം തിരുവവന്തപുരത്ത് വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരം എത്തിയപ്പോള്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ‍് സ്റ്റേഡിയത്തിന് പുറത്തു തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും മലയാളി താരം സഞ്ജു സാംസണിന്‍റെയും കൂറ്റന്‍ കട്ട് ഔട്ടുകളായിരുന്നു കളിക്കാരെ വരവേറ്റത്.

Latest Videos

ടി20 ലോകകപ്പ്: ; ഇന്ത്യക്ക് ഇരുട്ടടി; ജസ്പ്രീത് ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്

വൈകിട്ട് ഏഴിന് ആരംഭിച്ച മത്സരം കാണാന്‍ ഉച്ചക്ക് മുതലെ സ്റ്റേഡിയത്തിലേക്ക് കാണികളുടെ ഒഴുക്കായിരുന്നു. വൈകിട്ട് നാലരയോടെയാണ് കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചത്. അഞ്ചരയോടെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം സ്റ്റേഡിയത്തിലെത്തിയത്. ആറ് മണിയോടെ ഇന്ത്യന്‍ ടീമും സ്റ്റേഡിയത്തിലെത്തി. ഇരു ടീമുകളും അര മണിക്കൂര്‍ നേരം ഗ്രൗണ്ടില്‍ പരിശീലനം നടത്തി.

എവിടെ എറിഞ്ഞാലും അടിക്കും, എന്നാലും ഇങ്ങനെയുണ്ടോ സിക്‌സ്; വൈറലായി സൂര്യകുമാറിന്‍റെ ഷോട്ട്- വീഡിയോ

ഇന്നലത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ യാദവിന്‍റെയും കെ എല്‍ രാഹുലിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ അനായാസം മറികടന്നു. രോഹിത് ശര്‍മ പൂജ്യത്തിനും കോലി മൂന്നും റണ്‍സെടുത്ത് തുടക്കത്തിലെ മടങ്ങിയത് കാണികലെ നിരാശരാക്കിയെങ്കിലും സൂര്യകുമാറിന്‍റെ ബാറ്റിംഗും അര്‍ഷ്ദീപിന്‍റെ ബൗളിംഗും അവര്‍ക്ക് വിരുന്നായി.

click me!