2024ലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക് ഇൻഫോ, 3 ഇന്ത്യൻ താരങ്ങൾ ടീമിൽ; ക്യാപ്റ്റനായി ബുമ്ര

By Web Desk  |  First Published Dec 31, 2024, 5:35 PM IST

ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററാണ് ജയ്സ്വാള്‍. മൂന്ന് സെഞ്ചുറികളടക്കം 54.74 ശരാശരിയില്‍ 1478 റണ്‍സാണ് യശസ്വി അടിച്ചെടുത്തത്.


മുംബൈ: ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ. മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമില്‍ ഇടം നേടിയപ്പോള്‍ ഈ വര്‍ഷം ഇന്ത്യയെ ഒരേയൊരു ടെസ്റ്റില്‍ മാത്രം നയിച്ച ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീമിന്‍റെ നായകന്‍.

ഇന്ത്യയുടെ യശസ്വി ജയ്സ്വാളും ഇംഗ്ലണ്ടിന്‍റെ ബെന്‍ ഡക്കറ്റുമാണ് ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്ത ടെസ്റ്റ് ടീമിലെ ഓപ്പണര്‍മാര്‍. ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററാണ് ജയ്സ്വാള്‍. മൂന്ന് സെഞ്ചുറികളടക്കം 54.74 ശരാശരിയില്‍ 1478 റണ്‍സാണ് യശസ്വി അടിച്ചെടുത്തത്. മൂന്നാം നമ്പറില്‍ ഈ വര്‍ഷം കളിച്ച 17 ടെസ്റ്റില്‍ നിന്ന് 1556 റണ്‍സടിച്ച് ടോപ് സ്കോററായ ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടാണ് മൂന്നാം നമ്പറിലിറങ്ങുന്നത്. നാലാം നമ്പറില്‍ ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര എത്തുമ്പോള്‍ ഈ വര്‍ഷം ഇംഗ്ലണ്ടിനായി റണ്‍വേട്ട നടത്തിയ ഹാരി ബ്രൂക്കാണ് അഞ്ചാം നമ്പറില്‍.

Latest Videos

ഈ വർഷത്തെ ഐസിസി താരമാകാൻ ഇന്ത്യയില്‍ നിന്ന് ഒരേയൊരു പേര്, പുരസ്കാരങ്ങൾക്കായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

ശ്രീലങ്കക്കായി തിളങ്ങിയ കാമിന്ദു മെന്‍ഡിസാണ് ആറാം നമ്പറില്‍ ഇറങ്ങുക. ഏഴാമനായി ഇംഗ്ലണ്ടിന്‍റെ ജാമി സ്മിത്ത് എത്തുമ്പോള്ഡ സ്പിന്‍ ഓള്‍ റൗണ്ടറായി ഇന്ത്യയുടെ രവീന്ദ്ര ജഡേജയും ടീമിലിടം നേടി. ജസ്പ്രീത് ബുമ്ര ക്യാപ്റ്റനാകുന്ന ടീമില്‍ ന്യൂസിലന്‍ഡിന്‍റെ മാറ്റ് ഹെന്‍റിയും ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡുമാണ് പേസര്‍മാരായി ഇടം നേടിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിതൃത്വ അവധിയെടുത്ത് വിട്ടു നിന്നപ്പോള്‍ ഈ വര്‍ഷം ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിൽ മാത്രമാണ് ബുമ്ര ഇന്ത്യയെ നയിച്ചത്. 295 റണ്‍സിന്‍റെ കൂറ്റന്‍ ജയവും ഇന്ത്യ ബുമ്രക്ക് കീഴില്‍ സ്വന്തമാക്കി. ഈ വര്‍ഷം കളിച്ച 13 ടെസ്റ്റില്‍ നിന്ന് 14.92 ശരാശരിയില്‍ 71 വിക്കറ്റാണ് ബുമ്ര എറിഞ്ഞിട്ടത്.

'അവന് ഭ്രാന്താണ്, ജയ്സ്വാള്‍ അവനുനേരെ പന്തടിച്ചത് ബോധപൂര്‍വം', കോണ്‍സ്റ്റാസിനെക്കുറിച്ച് സ്റ്റീവ് സ്മിത്ത്

ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ് ടീം: യശസ്വി ജയ്സ്വാൾ, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രചിൻ രവീന്ദ്ര, ഹാരി ബ്രൂക്ക്, കാമിന്ദു മെന്‍ഡിസ്, ജാമി സ്മിത്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര (ക്യാപ്റ്റൻ),മാറ്റ് ഹെൻറി, ജോഷ് ഹേസൽവുഡ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!