ലിവിംഗ്സ്റ്റന്‍ വെടിക്കെട്ട് പാഴായി; ആദ്യ ടി20യില്‍ പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് തോല്‍വി

By Web Team  |  First Published Jul 17, 2021, 8:26 AM IST

പാകിസ്ഥാൻ ഉയർത്തിയ 233 റൺസിന്‍റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ 201 റൺസിന് പുറത്തായി


നോട്ടിങ്‌ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്‍റി 20യിൽ പാകിസ്ഥാന് 31 റൺസിന്‍റെ ജയം. ഇംഗ്ലണ്ടിനായി 43 പന്തില്‍ 103 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റന്‍റെ അതിവേഗ സെഞ്ചുറി പാഴായി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാൻ 1-0ന് മുന്നിലെത്തി. 

പാകിസ്ഥാൻ ഉയർത്തിയ 233 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ 201 റൺസിന് പുറത്തായി. സെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റൺ പുറത്തായതാണ് ഇംഗ്ലണ്ടിന് അവസാന നിമിഷം തിരിച്ചടിയായത്. ലിയാം ലിവിങ്സ്റ്റൺ 43 പന്തിൽ 103 റൺസെടുത്തു. ആറ് ഫോറും ഒന്‍പത് സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ജേസന്‍ റോയ് 13 പന്തില്‍ 32 റണ്‍സ് നേടി. നായകന്‍ ഓയിന്‍ മോര്‍ഗന്‍ 16 റണ്‍സില്‍ പുറത്തായി. 

Latest Videos

ഷഹീൻ അഫ്രീദിയും ഷദബ് ഖാനും പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. 

നേരത്തെ, നായകൻ ബാബർ അസമിന്‍റെയും മുഹമ്മദ് റിസ്വാന്‍റെയും ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ മികച്ച സ്‌കോറിലെത്തിയത്. ബാബർ അസം 49 പന്തിൽ 85 ഉം റിസ്വാൻ 41 പന്തിൽ 63 റൺസുമെടുത്തു. ഫഖർ സമാനും മുഹമ്മദ് ഹഫീസും അവസാന ഓവറുകളിൽ ആഞ്ഞടിച്ചതും പാകിസ്ഥാന് നേട്ടമായി. ഫഖർ സമൻ എട്ട് പന്തിൽ 26ഉം മുഹമ്മദ് ഹഫീസ് 10 പന്തിൽ 24 റൺസുമെടുത്തു.

ഇതിഹാസതാരത്തില്‍ നിന്ന് അത്തരം വാക്ക് പ്രതീക്ഷിച്ചില്ല; രണതുംഗയ്‌ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം

ലിറ്റണ് സെഞ്ചുറി, ഷാക്കിബിന് അഞ്ച് വിക്കറ്റ്; സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് കുറ്റന്‍ ജയം

സിംബാബ്‌വെയ്‌ക്കെതിരെ അഞ്ച് വിക്കറ്റ്; സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഷാക്കിബ്

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!