കളിക്കുമോ അശ്വിന്‍? ഇംഗ്ലീഷ് പരീക്ഷയുടെ ഫലമറിയിക്കാന്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് നാളെ മുതല്‍

By Web Team  |  First Published Sep 9, 2021, 10:04 AM IST

സ്‌പിന്നർമാരെ തുണയ്‌ക്കുന്ന വിക്കറ്റിൽ ആർ‍ അശ്വിന് പരമ്പരയിൽ ആദ്യമായി അവസരം നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്


മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മാഞ്ചസ്റ്ററിൽ പരിശീലനം തുടങ്ങി. നാളെയാണ് അഞ്ചാം ടെസ്റ്റിന് തുടക്കമാവുക. ഓവലിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. സ്‌പിന്നർമാരെ തുണയ്‌ക്കുന്ന വിക്കറ്റിൽ ആർ‍ അശ്വിന് പരമ്പരയിൽ ആദ്യമായി അവസരം നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

പരിക്കിൽ നിന്ന് മുക്തനായ ചേതേശ്വർ പുജാര അവസാന ടെസ്റ്റിൽ കളിക്കുമെന്ന് ഇന്ത്യൻ ടീം മാനേജ്‌‌മെന്റ് അറിയിച്ചു. മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ അവസാനിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

Latest Videos

മാഞ്ചസ്റ്റര്‍ നിര്‍ഭാഗ്യങ്ങളുടെ വേദി

മാഞ്ചസ്റ്ററിൽ ടീം ഇന്ത്യക്ക് ഇതുവരെ ടെസ്റ്റിൽ ജയിക്കാനായിട്ടില്ല. മുൻപ് കളിച്ച ഒൻപത് ടെസ്റ്റിൽ നാലിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. 2014ലാണ് ഇരു ടീമും അവസാനമായി ഇവിടെ ഏറ്റുമുട്ടിയത്. അന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സിനും 54 റൺസിനും ഇന്ത്യയെ തോൽപിച്ചു.

പ്രതീക്ഷ തിരിച്ചുവരവില്‍

ഹെഡിംഗ്‌ലെയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 76 റണ്‍സിനും പരാജയം രുചിച്ച ശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ശക്തമായി ടീം ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. ഓവലില്‍ വിജയിക്കാനുള്ള നീണ്ട 50 വര്‍ഷത്തെ കാത്തിരിപ്പിനുള്ള അവസാനം കൂടിയാണിത്. 1971ല്‍ അജിത് വഡേക്കറുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ടീമാണ് ഇതിന് മുമ്പ് അവസാനമായി ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് ജയിച്ചത്.

ഓവല്‍ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ 191 റണ്‍സില്‍ പുറത്തായ ശേഷം കൂടിയായിരുന്നു ഇന്ത്യയുടെ ഈ തിരിച്ചടി. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിക്കരുത്തില്‍(127) രണ്ടാം ഇന്നിംഗ്‌സില്‍ 466 റണ്‍സ് പടുത്തുയര്‍ത്താന്‍ കഴിഞ്ഞതാണ് ഇന്ത്യക്ക് തുണയായത്. ജസ്‌പ്രീത് ബുമ്രയും ഉമേഷ് യാദവും ഷര്‍ദ്ദുല്‍ ഠാക്കൂറും രവീന്ദ്ര ജഡേജയും അടങ്ങുന്ന ഇന്ത്യന്‍ ബൗളിംഗ് നിര ഇംഗ്ലണ്ടിനെ 210ല്‍ എറിഞ്ഞിടുകയും ചെയ്‌തു. 

ടി20 ലോകകപ്പ് ടീം മുംബൈ ഇന്ത്യന്‍സ് മയം; രാജസ്ഥാന്‍ താരങ്ങളാരുമില്ല

വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍റെ നയത്തിന് മറുപടി; അഫ്‌ഗാനെതിരായ ടെസ്റ്റില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി

ലോകകപ്പിനുശേഷം രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ധോണി എത്തുമോ ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!