വിജയ നിമിഷത്തില്‍ വികാരഭരിതനായി കണ്ണീരടക്കാനാവാതെ രോഹിത്, ആശ്വസിപ്പിച്ച് വിരാട് കോലി

By Web Team  |  First Published Jun 28, 2024, 9:18 AM IST

കളി തുടങ്ങുമ്പോള്‍ തന്‍റെ മനസില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നെങ്കിലും അത് മറ്റ് താരങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ലക്ഷ്യം മുന്നില്‍വെക്കാതെ സ്വതന്ത്രമായി കളിക്കാനായിട്ടായിരുന്നു ഇതെന്നും രോഹിത് പറഞ്ഞു.


ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിലെത്തിയതിന് പിന്നാലെ സന്തോഷം അടക്കാനാവാതെ ആനന്ദക്കണ്ണീര്‍ പൊഴിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയശേഷം വികാരഭരിതനായി കണ്ണീരടക്കാനാവാതെ മുഖം പൊത്തിയിരുന്ന രോഹിത്തിനെ ഒരു ചെറു ചിരിയോടെ അടുത്തെത്തി വിരാട് കോലി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.

രോഹിത്തിന്‍റെ നായകത്വത്തില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍ പ്രവേശനമാണിത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ രോഹിത്തിന്‍റെ നായകത്വത്തില്‍ ഫൈനലിലെത്തിയിരുന്നു. ബാറ്റിംഗ് തുടങ്ങിയപ്പോള്‍ ഈ പിച്ചില്‍ 140-150 റണ്‍സായിരുന്നു മനസില്‍ കണ്ട ലക്ഷ്യമെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. എന്നാല്‍ മധ്യ ഓവറുകളില്‍ സൂര്യയുമായി ചേര്‍ന്ന് തനിക്ക് മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞതും അവസാനം ഹാര്‍ദ്ദിക്കും ജഡേജയും നിര്‍ണായക റണ്‍സ് കണ്ടെത്തുകയും ചെയ്തതോടെ ഇന്ത്യ പ്രതീക്ഷിച്ചതില്‍ 20-25 റണ്‍സ് അധികം നേടിയെന്നും രോഹിത് വ്യക്തമാക്കി.

No Rohit Sharma Fans will pass away without liking the post 🔥🎉

Captain leading From Front
50 For Captain Rohit with a SIX Virat Kohli रोहित शर्मा pic.twitter.com/sXbVd6iatH

— योगी (@Smyogi_)

Latest Videos

undefined

പക അത് വീട്ടാനുള്ളതാണ്! സെമിക്ക് പകരം സെമി, രാജകീയമായി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്ത് ഇന്ത്യൻ പട

കളി തുടങ്ങുമ്പോള്‍ തന്‍റെ മനസില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നെങ്കിലും അത് മറ്റ് താരങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ലക്ഷ്യം മുന്നില്‍വെക്കാതെ സ്വതന്ത്രമായി കളിക്കാനായിട്ടായിരുന്നു ഇതെന്നും രോഹിത് പറഞ്ഞു. കാരണം, അവരെല്ലാം സ്വാഭിവകമായും ആക്രമിച്ച് കളിക്കാന്‍ താല്‍പര്യപ്പെടുന്ന കളിക്കാരാണ്. അതുകൊണ്ട് തന്നെ അവര്‍ സ്വതന്ത്രരായി കളിക്കട്ടെ എന്ന് കരുതിയാണ് മനസിലെ ലക്ഷ്യം അവരോട് പറയാതിരുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ 170 റണ്‍സ് ഈ പിച്ചിലെ ഏറ്റവും മികച്ച സ്കോറായിരുന്നു.

Emotional Rohit Sharma after qualifying into the final. ❤️ pic.twitter.com/XBv30UVixW

— Johns. (@CricCrazyJohns)

ഇന്ത്യയുടെ ബൗളിംഗ് കുന്തമുനകളാണ് അക്സറും കുല്‍ദീപും. സാഹചര്യം കൂടി അനുകൂലമാണെങ്കില്‍ പിന്നെ അവര്‍ക്കെതിരെ ഷോട്ട് കളിക്കുക എന്നത് എളുപ്പമല്ല. പിച്ചിലെ പിന്തുണ ഫലപ്രദമായി ഉപയോഗിക്കുക എന്നത് മാത്രമെ അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നുളളു. അത് അവരുടെ പരിചയസമ്പത്ത് വെച്ച് കൃത്യമായി നടപ്പാക്കി. ഇന്നിംഗ്സിന്‍റെ ഇടവേളയില്‍ ബൗണ്‍സ് കുറവുള്ള പിച്ചില്‍ സ്റ്റംപിനെ ലക്ഷ്യമാക്കി മാത്രം പന്തെറിയാനായിരുന്നു ടീം പദ്ധതിയിട്ടതെന്നും രോഹിത് പറഞ്ഞു.

Tears at Adelaide to proud Captain at Guyana.

- This is the redemption of Captain Rohit Sharma 💪 pic.twitter.com/ZVpVWBdnX0

— Johns. (@CricCrazyJohns)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!