കോലി എല്ലാം കരുതിവച്ചത് ഫൈനലിന്! ഇപ്പോഴെങ്ങനെ ഇരിക്കുന്നു? ദ്രാവിഡും രോഹിത്തും ഇക്കാര്യം അന്നേ പറഞ്ഞതാണ്

By Web Team  |  First Published Jun 30, 2024, 6:04 AM IST

കോലി നിരന്തരം നിരാശപ്പെടുത്തിയപ്പോഴും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന് പിന്തുണയുമായെത്തിയിരുന്നു.


ബാര്‍ബഡോസ്: ടി20 ലോകകപ്പ് ഫൈനലിന് മുമ്പുള്ള മത്സരങ്ങളിലെല്ലാം മോശം ഫോമിലായിരുന്നു ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. എന്നാല്‍ കൃത്യസമയത്ത് കോലി ഫോമിലേക്ക് തിരിച്ചെത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത് 59 പന്തില്‍ 6 റണ്‍സ്. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തിലാണ് കോലി തനിരൂപം കാണിച്ചത്. ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്‌സ്. ടൂര്‍ണമന്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.

കോലി നിരന്തരം നിരാശപ്പെടുത്തിയപ്പോഴും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിന് പിന്തുണയുമായെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ കോലി നേരത്തെ പുറത്തായപ്പോഴാണ് രോഹിത്തും ദ്രാവിഡും പിന്തുണയുമായെത്തിയത്. യഥാര്‍ത്ഥത്തില്‍ ടി20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങളില്‍ കോലിക്ക് മികച്ച റെക്കോര്‍ഡുണ്ടായിരുന്നു. കരിയറില്‍ ഇതുവരെ കളിച്ച നാല് ടി20 സെമി ഫൈനലുകളില്‍ മൂന്നിലും അര്‍ധസെഞ്ചുറിയിരുന്നു താരം. 

Latest Videos

undefined

മത്സരത്തിന് പിന്നലെ കോലിയുടെ ഫോമില്‍ ആശങ്കയില്ലെന്ന് രോഹിത് തുറന്നുപറഞ്ഞു. ഏറ്റവും മികച്ച പ്രകടനം കോലി ഫൈനലിനായി കരുതിവെച്ചിരിക്കുകയാണെന്നും ദ്രാവിഡ് വ്യക്തമാക്കി. വലിയ മത്സരങ്ങളില്‍ കോലിയുടെ സാന്നിധ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ടീമിന് വ്യക്തമായി അറിയാമെന്നും 15 വര്‍ഷമായി ക്രിക്കറ്റ് കളിക്കുന്ന ഒരു കളിക്കാരന്റെ ഫോമിന് അത്രമാത്രം പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും രോഹിത് പറഞ്ഞു.

മത്സരം കൈവിട്ട് പോയിരുന്നു, എന്നാല്‍! ദക്ഷിണാഫ്രിക്കയെ തിരിച്ചടിച്ചതിന് പിന്നിലെ രഹസ്യം വ്യക്തമാക്കി രോഹിത്

കോലി ഒരുപക്ഷെ തന്റെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് മാറ്റിവെച്ചിരിക്കുകയാവുമെന്നും രോഹിത് പറഞ്ഞിരുന്നു. ഫൈനലില്‍ മികവ് കാട്ടാന്‍ കോലിയെ പൂര്‍ണമായും പിന്തുണക്കുകയാണ് ദ്രാവിഡും രോഹിത്തും ചെയ്തത്.

click me!