ദിനേശ് കാര്‍ത്തികിന് സ്വപ്‌നസാക്ഷാത്കാരം; സന്തോഷം പങ്കുവച്ച് താരം, ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

By Web Team  |  First Published Sep 13, 2022, 10:08 AM IST

കാര്‍ത്തികിനൊപ്പം ആദ്യ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ രോഹിത് ശര്‍മ്മയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയുടെ ആദ്യ ട്വന്റി 20യില്‍ മാന്‍ ഓഫ് ദി മാച്ചായ കാര്‍ത്തിക് ടീമില്‍ നിന്ന് പുറത്തായതോടെ 2021ല്‍ കമന്റേറ്ററുടെ റോളിലേക്ക് വരെ മാറി.


മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതോടെ സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കാണ് ചര്‍ച്ചാ വിഷയം. ടീമില്‍ ഉള്‍പ്പെട്ടുവെന്ന് അറിഞ്ഞതോടെ സ്വപ്നസാക്ഷാത്കാരം എന്നായിരുന്നു കാര്‍ത്തികിന്റെ പ്രതികരണം. ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയ ചിത്രമാണിത്. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിന്റെ മുന്‍നിരയില്‍ തന്നെയുണ്ട് ദിനേശ് കാര്‍ത്തിക്. പതിനഞ്ചുവര്‍ഷത്തിനിപ്പുറം ഇന്ത്യ മറ്റൊരു ലോകകപ്പിന് തയ്യാറെടുക്കുമ്പോള്‍ മുപ്പത്തിയേഴുകാരനായ കാര്‍ത്തിക് ടീമിലുണ്ട്. 

Dreams do come true 💙

— DK (@DineshKarthik)

കാര്‍ത്തികിനൊപ്പം ആദ്യ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ രോഹിത് ശര്‍മ്മയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയുടെ ആദ്യ ട്വന്റി 20യില്‍ മാന്‍ ഓഫ് ദി മാച്ചായ കാര്‍ത്തിക് ടീമില്‍ നിന്ന് പുറത്തായതോടെ 2021ല്‍ കമന്റേറ്ററുടെ റോളിലേക്ക് വരെ മാറി. 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സഹതാരങ്ങളുടെ കളിപറഞ്ഞ കാര്‍ത്തിക്ക് ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് നീലക്കുപ്പായത്തിലേക്ക് തിരിച്ചെത്തിയത്.

Latest Videos

ടി20 ലോകകപ്പ്: സഞ്ജുവിനെ തഴയാനുള്ള കാരണം വ്യക്തമാക്കി സെലക്ടര്‍

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്ന കാര്‍ത്തിക്ക് കഴിഞ്ഞ സീസണില്‍ ഏഴ് ഇന്നിംഗ്‌സില്‍ 205.88 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 210 റണ്‍സ്. ഇതോടെ ടീമില്‍ തിരിച്ചെത്തിയ കാര്‍ത്തിക് ട്വന്റി 20 ലോകകപ്പിനുള്ള ടീമിലും സ്ഥാനം ഉറപ്പിച്ചു. ഇന്ത്യക്കായി 50 ട്വന്റി 20യില്‍ കളിച്ചിട്ടുള്ള കാര്‍ത്തിക് 40 ഇന്നിംഗ്‌സില്‍ ഒരു അര്‍ധസെഞ്ച്വറിയടെ 592 റണ്‍സെടുത്തിട്ടുണ്ട്.

ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തിയയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. റിഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്‌സര്‍ പട്ടേല്‍ ഇടം കൈയന്‍ സ്പിന്നറായി ടീമിലെത്തിപ്പോള്‍ രവി ബിഷ്‌ണോയിയും പേസര്‍ ആവേശ് ഖാനും പുറത്തായി.

ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കില്‍ പുതിയ ചിത്രം പങ്കുവെച്ച് സഞ്ജു, ആശ്വസിപ്പിച്ച് ആരാധകര്‍

ഇന്ത്യ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്. 

സ്റ്റന്‍ഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍.
 

click me!