IPL 2022: ബാറ്റിംഗിനിടെ ധോണിയെക്കാണാന്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ആരാധകന്‍, ഇടപെട്ട് അമ്പയര്‍-വീഡിയോ

By Gopalakrishnan C  |  First Published May 21, 2022, 3:30 PM IST

യുസ്‌വേന്ദ്ര ചാഹല്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. ചാഹല്‍ ഇക്കാര്യം ഉടന്‍ അമ്പയര്‍ ക്രിസ് ഗാഫ്നിയുടെ ശ്രദ്ധയില്‍പ്പെടുത്തി.


മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ(RR vs CSK) ചെന്നൈ നായകന്‍ എം എസ് ധോണി(MS Dhoni) ബാറ്റ് ചെയ്യുമ്പോള്‍ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ആരാധകന്‍. ഇന്നലെ മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ-രാജസ്ഥാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം.

യുസ്‌വേന്ദ്ര ചാഹല്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. ചാഹല്‍ ഇക്കാര്യം ഉടന്‍ അമ്പയര്‍ ക്രിസ് ഗാഫ്നിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ധോണിക്ക് സമീപത്തേക്ക് ഓടിയ ആരാഝകനെ ഗാഫ്നി തടഞ്ഞു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി.

Latest Videos

കമന്‍ററിക്കിടെ ഹെറ്റ്‌മെയര്‍ക്കെതിരെ ഗവാസ്കറുടെ മോശം പരാമര്‍ശം, രൂക്ഷവിമര്‍ശനം

രാജസ്ഥാനെതിരായ മത്സരത്തില്‍ ചെന്നൈ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി രാജസഥാന്‍ ലക്ഷ്യത്തിലെത്തി.

ജയത്തോടെ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനവും രാജസ്ഥാന്‍ ഉറപ്പാക്കിയിരുന്നു. മികച്ച തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ ചെന്നൈയെ മൊയീന്‍ അലിയും ധോണിയും ചേര്‍ന്നാണ് മാന്യമായ ടോട്ടലില്‍ എത്തിച്ചത്. 57 പന്തില്‍ അലി 93 റണ്‍സടിച്ച് ടോപ് സ്കോററായപ്പോള്‍ ധോണി 28 പന്തില്‍ 26 റണ്‍സെടുത്തു.

ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പര; ഒരു ടി20 മത്സരത്തിന് കാര്യവട്ടം സ്റ്റേഡിയം വേദിയാകും

അടുത്ത ഐപിഎല്‍ സീസണിലും കളിക്കുമെന്ന് ധോണി ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ ടോസിനിടെ പറഞ്ഞിരുന്നു. ചെന്നൈ ആരാധകര്‍ക്ക് മുമ്പില്‍ കളിച്ചശേഷമെ വിരമിക്കൂവെന്നും ധോണി വ്യക്തമാക്കിയിരുന്നു. 14 കളികളില്‍ വെറും നാലു ജയം മാത്രമാണ് നാലു തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈക്ക് ഇത്തവണ നേടാനായത്.

click me!