മലയാളത്തോടുള്ള പ്രിയം വ്യക്തമാക്കി ധോണിയുടെ മകള്‍ സിവ ; ആശംസകളറിയിച്ച് സാക്ഷി ധോണി

By Web Team  |  First Published Aug 22, 2021, 2:19 PM IST

മറ്റൊരു തരത്തിലാണ് സിവ മലയാളത്തോടുള്ള പ്രിയം പ്രകടമാക്കിയിരിക്കുന്നത്. ഇത്തവണ തിരുവോണത്തിന് കേരള ശൈലിയില്‍ സദ്യ കഴിച്ചാണ് സിവ മലയാളത്തോട് ചേര്‍ന്നിരിക്കുന്നത്


ദുബായ്: മലയാളത്തോട് പ്രത്യേക ഇഷ്ടമുണ്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ മകള്‍ സിവയ്ക്ക്. മലയാളം പാട്ടുകള്‍ പാടിയയത് സോഷ്യല്‍ മീഡിയല്‍ ഒരിക്കല്‍ വൈറലായിരുന്നു. ഒരിക്കല്‍  'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്ന പാട്ടു പാടി കേരളത്തെ ഞെട്ടിച്ചിരുന്നു സിവ.  'കണികാണും നേരം കമലാനേത്രന്റെ..' എന്ന് തുടങ്ങുന്ന ഗാനവും സിവയുടേതായി പുറത്തുവന്നു. അവസാനമായി കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ എന്ന പാട്ടാണ് സിവ ഇത്തവണ പാടിയത്. 

Latest Videos

എന്നാലിപ്പോള്‍ മറ്റൊരു തരത്തിലാണ് സിവ മലയാളത്തോടുള്ള പ്രിയം പ്രകടമാക്കിയിരിക്കുന്നത്. ഇത്തവണ തിരുവോണത്തിന് കേരള ശൈലിയില്‍ സദ്യ കഴിച്ചാണ് സിവ മലയാളത്തോട് ചേര്‍ന്നിരിക്കുന്നത്. ധോണിയുടെ സാക്ഷി സിംഗ് ഇത് ഫോട്ടോയെടുത്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കുകയായിരുന്നു. ഇതോടൈാപ്പം ഒാണാശംസകളും നേര്‍ന്നിട്ടുണ്ട്.

ധോണിയും കുടുംബവും യുഎഇയിലാണ് ഇപ്പോഴുള്ളത്. ഐപിഎല്ലില്‍ ബാക്കിവരുന്ന മത്സരങ്ങള്‍ കളിക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ ധോണി യുഎഇയിലെത്തിയത്. സെപ്തംബര്‍ 19നാണ് ഐപിഎല്‍ പുനരാരംഭിക്കുന്നത്.

click me!