നാല് ബാറ്റര്‍മാരെ കൈവിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്, ഹെയ്ല്‍സ് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ കൊല്‍ക്കത്ത

By Gopala krishnan  |  First Published Nov 15, 2022, 2:43 PM IST

കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡല്‍ഹി ബാറ്റിംഗ് ലൈനപ്പില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കാണ് തയാറെടുക്കുന്നത്. വിക്കറ്റ് കീപ്പറായി ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എസ് ഭരതിന് കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്.


ദില്ലി: ഐപിഎല്‍ ലേലലത്തിന് മുമ്പ് ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിക്കൊരുങ്ങി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇതിന്‍റെ ഭാഗമായി നാല് ബാറ്റര്‍മാരെയാണ് ഡല്‍ഹി കൈവിട്ടത്. മന്‍ദീപ് സിംഗ്, കെ എസ്‍ ഭരത്, ടിം സീഫര്‍ട്ട്, അശ്വിന്‍ ഹെബ്ബാര്‍ എന്നിവരെയാണ് ഡല്‍ഹി ടീമില്‍ നിന്നൊഴിവാക്കിയത്.

കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡല്‍ഹി ബാറ്റിംഗ് ലൈനപ്പില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കാണ് തയാറെടുക്കുന്നത്. വിക്കറ്റ് കീപ്പറായി ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എസ് ഭരതിന് കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അവസരം ലഭിച്ചത്. ന്യൂിസലന്‍ഡിന്‍റെ വെടിക്കെട്ട് ബാറ്ററായ ടിം സീഫര്‍ട്ട് ആകട്ടെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഡല്‍ഹിക്കായി കളിച്ചത്.

Latest Videos

മുംബൈക്കെതിരെ ഒരിക്കലും കളിക്കില്ല,ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പൊള്ളാര്‍ഡ്; ഇനി പുതിയ റോളില്‍

മന്‍ദീപ് സിംഗ് മൂന്ന് മത്സരങ്ങളില്‍ കളിച്ചെങ്കിലും കാര്യമായ സ്വീധീനം ചെലുത്താനായില്ല. അശ്വിന്‍ ഹെബ്ബാറിനാകട്ടെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചതുമില്ല. അടുത്തിടെ നടന്ന ആന്ധ്രാപ്രദേശ് പ്രീമിയിര്‍ ലീഗിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരനായിരുന്നു ഹെബ്ബാര്‍. നാലു ബാറ്റര്‍മാരെ കൈവിട്ടതോടെ ഡല്‍ഹിക്ക് താരലേലത്തില്‍ 3.70 കോടി രൂപ കൂടി അധികമായി ലഭിക്കും.

ഹെയ്ല്‍സ് തിരികെ വരുമോ

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 1.5 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയ്ല്‍സ് ഇത്തവണ ആര്‍ക്കുവേണ്ടി കളിക്കുമെന്നതാണ് വലിയ ചോദ്യം. ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഹെയ്ല്‍സ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത ടീമിലെടുത്തെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് അവസാന നിമിഷം ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ഇത്തവണ ഹെയ്ല്‍സ് കളിക്കാന്‍ തയാറായാല്‍ കൊല്‍ക്കത്ത് താരത്തെ നിലനിര്‍ത്താനാവും. എന്നാല്‍ ഐപിഎല്ലില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഹെയ്ല്‍സ് മനസുതുറന്നിട്ടില്ല.

click me!