ബാറ്റിംഗിലും ബൗളിംഗിലും ടീം ഒന്നാകെ നിറം മങ്ങി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, സര്‍ഫ്രാസ് ഖാന്‍, റോവ്മാന്‍ പവല്‍ എന്നീ വമ്പനടിക്കാരില്‍നിന്ന് ഇന്ന് ടീം കാര്യമായിത്തന്നെ പ്രതീക്ഷിക്കുന്നു.
ദില്ലി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ്, നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ആദ്യ ജയമാണ് ഡെല്‍ഹിയുടെ ലക്ഷ്യം. ദില്ലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനോടേറ്റ തോല്‍വി മറക്കാനാണ് ഡല്‍ഹി ഇറങ്ങുന്നത്. ചെന്നൈക്കെതിരായ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ അദ്യ മത്സരത്തിനിറങ്ങിയ ഡെല്‍ഹിക്ക് ഒട്ടും നല്ല തുടക്കമായിരുന്നില്ല. ലക്‌നൗവിനോടേറ്റത് 50 റണ്‍സിന്റെ തോല്‍വി.
ബാറ്റിംഗിലും ബൗളിംഗിലും ടീം ഒന്നാകെ നിറം മങ്ങി. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കൊഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ തിളങ്ങാനായിരുന്നില്ല. പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, സര്‍ഫ്രാസ് ഖാന്‍, റോവ്മാന്‍ പവല്‍ എന്നീ വമ്പനടിക്കാരില്‍നിന്ന് ഇന്ന് ടീം കാര്യമായിത്തന്നെ പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ആന്റിച്ച് നോര്‍ജെയും ലുംഗി എന്‍ഗിഡിയും തിരിച്ചെത്തിയത് ഡല്‍ഹിക്ക് കരുത്ത് പകരും. മറുവശക്ക് വലിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ബാറ്റിംഗിലും ബൗളിംഗിലും കാര്യമായൊന്നും ചെയ്യാനാവാതെ പോയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ കൂടി തിളങ്ങിയാല്‍ യാതൊരു ആശങ്കയും വേണ്ടെന്ന് ഗുജറാത്ത് ക്യാംപ് കരുതുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, ജോഷ്വാ ലിറ്റില്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍.
ഡല്‍ഹി കാപിറ്റല്‍സ് സാധ്യതാ ഇലവന്‍: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സര്‍ഫറാസ് ഖാന്‍, റോവ്മാന്‍ പവല്‍, അമന്‍ ഖാന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ആന്റിച്ച് നോര്‍ജെ, ഖലീല്‍ അഹമ്മദ്.
കാണാത്തവര്‍ക്ക് കാണാം, കണ്ടവര്‍ക്ക് വീണ്ടും കാണാം; വുഡിനെ 6, 6 പറത്തി ധോണി- വീഡിയോ