'ഒരുമിച്ചൊരു ബിയര്‍ കുടിച്ചാല്‍ തീരും തെറ്റിദ്ധാരണകളെല്ലാം'; നായകസ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് വാര്‍ണര്‍

By Web Team  |  First Published Sep 30, 2022, 3:02 PM IST

ദക്ഷിണാഫ്രിക്കയ്‌ക്കെിരെ വിവാദമായ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം അന്ന് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും വാര്‍ണര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനമെടുത്തു.


സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഏകദിന ടീമിനെ ആര് നയിക്കുമെന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പാറ്റ് കമ്മിന്‍സ് നായകസ്ഥാനമേറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. അടുത്തിടെ സ്ഥാനമൊഴിഞ്ഞ ആരോണ്‍ ഫിഞ്ച് ഡേവിഡ് വാര്‍ണറുടെ പേരായിരുന്നു. എന്നാല്‍ പ്രായമാണ് വാര്‍ണറെ പിന്നോട്ടടിപ്പിക്കുന്ന ഘടകം. ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.

എന്നാലിപ്പോള്‍ നായകനാവാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ് വാര്‍ണര്‍. ''നിലവില്‍ എന്റെ ശ്രദ്ധ മുഴുവന്‍ ക്രിക്കറ്റ് കളിക്കുക എന്നതിലാണ്. ആളുകള്‍ എന്ത് പറയുന്നുവെന്നുള്ളത് ഞാന്‍ കാര്യമക്കുന്നില്ല. കൂടെയിരുന്ന് ഒരു ബിയര്‍ കുടിച്ചാല്‍ തീരാവുന്ന തെറ്റിദ്ധാരണകളേയുള്ളൂ. ഒരുമിച്ചിരുന്നു ബിയര്‍ കുടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഞാന്‍ എങ്ങനെയാണെന്ന് മനസിലാകും. ക്യാപ്റ്റനാവണം, എന്നാല്‍ അതുമായി ബന്ധപ്പെട്ട് സംസാരങ്ങളൊന്നും ആരുമായും ഞാന്‍ നടത്തിയിട്ടില്ല. പക്ഷേ ഞാന്‍ പ്രതീക്ഷിക്കുന്നു. അവസാന നിമിഷത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം എന്നെ തേടി വന്നാല്‍ അത് വലിയ അംഗീകാരവും ഭാഗ്യവുമാണ്.'' വാര്‍ണര്‍ പറഞ്ഞു.

Latest Videos

ക്രീസ് വിട്ട നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്നതിനോട് യോജിപ്പില്ല; നിലപാടിലുറപ്പിച്ച് ബട്‌ലറും മൊയീന്‍ അലിയും

ദക്ഷിണാഫ്രിക്കയ്‌ക്കെിരെ വിവാദമായ പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം അന്ന് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും വാര്‍ണര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് നായകസ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനമെടുത്തു. ടെസ്റ്റ് ടീമിന്റെ നായകനായി പാറ്റ് കമ്മിന്‍സിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതിനിടെ ആഷസ് പോരാട്ടത്തിനിടെ സ്മിത്ത് ടീമിനെ നയിച്ചു. പിന്നാലെ വാര്‍ണറുടെ ക്യാപ്റ്റന്‍സി വിലക്ക് ഒഴിവാക്കണമെന്നും അഭിപ്രായങ്ങളുണ്ടായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര: ജസ്പ്രിത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചു

ടി20 ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടി20 മത്സരങ്ങളാണ് ഓസ്‌ട്രേലിയക്ക് കളിക്കേണ്ടത്. ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മാത്രം വിരമിച്ചിട്ടൊള്ളതിനാല്‍ ടി20യില്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിനെ നയിക്കുന്നത്. ഇന്ത്യക്കെതിരെ കളിക്കാതിരുന്ന വാര്‍ണറെ ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു.

click me!