അശ്വിന് ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നില്ല. കാരണം, ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ അശ്വിന് കഴിയില്ല. അശ്വിന്‍ ടെസ്റ്റില്‍ മാത്രം തുടരുന്നതാണ് നല്ലത്.
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കായി എല്ലാ മത്സരങ്ങളിലും കളിച്ചെങ്കിലും കാര്യമായ പ്രഭാവം ഉണ്ടാക്കാന്‍ കഴിയാതിരുന്ന ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. ഓഫ് സ്പിന്നറാണെങ്കിലും ഓഫ് സ്പിന്‍ മാത്രം എറിയാനറിയാത്ത ബൗളറാണ് അശ്വിനെന്ന് കനേരിയ പറഞ്ഞു.
അശ്വിന്‍ ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നില്ല. കാരണം, ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ അശ്വിന് കഴിയില്ല. അശ്വിന്‍ ടെസ്റ്റില്‍ മാത്രം തുടരുന്നതാണ് നല്ലത്. ക്യാപ്റ്റനായിരുന്നപ്പോള്‍ അശ്വിനെ ടെസ്റ്റില്‍ മാത്രം കളിപ്പിച്ച വിരാട് കോലിയുടേത് ശരിയായ തീരുമാനമായിരുന്നു. കാരണം, ടി20 ക്രിക്കറ്റ് അശ്വിന് പറ്റിയതല്ല. ഓഫ് സ്പിന്നറാണെങ്കിലും ഓഫ് സ്പിന്‍ മാത്രം എറിയാന്‍ അറിയാത്ത ഓഫ് സ്പിന്നറാണ് അശ്വിന്‍-കനേരിയ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
undefined
ലോകകപ്പില്‍ എല്ലാ മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ച അശ്വിന് ആറ് മത്സരങ്ങളില്‍ ആറ് വിക്കറ്റെ വീഴ്ത്താനായുള്ളു. ഇതില്‍ മൂന്ന് വിക്കറ്റും സിംബാബ്‌വെക്കെതിരെ ആയിരുന്നു. അശ്വിനൊപ്പം സ്പിന്നറായി ടീമില്‍ കളിച്ച അക്സര്‍ പട്ടേല്‍ അഞ്ച് മത്സരങ്ങളില്‍ കളിച്ചെങ്കിലും മൂന്ന് വിക്കറ്റ് മാത്രമാണ് നേടാനായത്. സ്പിന്നറായി ടീമിലുണ്ടായിരുന്ന യുസ്‌വേന്ദ്ര ചാഹലിന് ഒറ്റ മത്സരത്തില്‍ പോലും അവസരം ലഭിച്ചതുമില്ല.
ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വിയാണ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ വെറും 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ബാറ്റിംഗില്‍ തുടക്കത്തിലെ മെല്ലെപ്പോക്കിനൊപ്പം മധ്യ ഓവറുകളില്‍ വിക്കറ്റെുക്കുന്നതില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പരാജയപ്പെട്ടതും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിരുന്നു.