നീ അസഹനീയമായി മാറിയിരിക്കുന്നു, ബ്ലോക്ക് ചെയ്യുകയാണ്; ചാഹലിനോട് ക്രിസ് ഗെയ്ല്‍

By Web Team  |  First Published Apr 26, 2020, 6:44 PM IST

അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ആര്‍സിബി താരം ക്രിസ് ഗെയ്‌ലുമൊത്ത് ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നിരുന്നു ചാഹല്‍. എന്നാല്‍ ഗെയ്ല്‍ ട്രോളിയിരിക്കുകാണ് ചാഹലിനെ.


ദില്ലി: സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്ത്യന്‍ സ്പിന്നറായ യൂസ്‌വേന്ദ്ര ചാഹല്‍. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ചാഹല്‍ തന്റെ സാന്നിധ്യമറിയിക്കാറുണ്ട്. ബിസിസിഐ ടിവിയില്‍ അവതാരകനായി എത്തുന്നതും ചാഹല്‍ തന്നെ. മത്സരത്തിന് ശേഷമുള്ള രസകരമായ അഭിമുഖങ്ങളൊക്കെയാണ് ബിസിസിഐ ടിവിയില്‍ ചെയ്യുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മത്സരങ്ങളില്ലാത്തതിനാല്‍ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോ ചെയ്താണ് താരം സമയം ചെലവഴിക്കുന്നത്.

അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ആര്‍സിബി താരം ക്രിസ് ഗെയ്‌ലുമൊത്ത് ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നിരുന്നു ചാഹല്‍. എന്നാല്‍ ഗെയ്ല്‍ ട്രോളിയിരിക്കുകാണ് ചാഹലിനെ. ചാഹലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അസഹനീയമാണെന്നാണ് ഗെയ്ല്‍ തമാശരൂപത്തില്‍ പറയുന്നത്. ഗെയ്ല്‍ തുടര്‍ന്നു.... ''ഞാന്‍ ടിക് ടോക്ക് അധികൃതരോട് ആവശ്യപ്പെടും നിന്നെ ബ്ലോക്ക് ചെയ്യാന്‍. അത്രത്തോളം അസഹനീയമായിരിക്കുന്നു നിന്റെ പോസ്റ്റുകള്‍. ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. നിന്നെകൊണ്ട് ശല്യമായിരിക്കുന്നു. എന്റെ ജീവിതത്തില്‍ ഇനി നിന്നെ കാണേണ്ടി വരാതിരിക്കട്ടെ. ഞാന്‍ നിന്നെ ബ്ലോക്ക് ചെയ്യുന്നു.''  വിന്‍ഡീസ് താരം വ്യക്തമാക്കി.  

Latest Videos

അടുത്തിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ചാഹലിനെ പരിഹസിച്ചിരുന്നു. രസകരായ ഒരു കഥാപാത്രമാണ് ചാഹലെന്നണ് കോലി പറഞ്ഞത്. അവന്റെ പ്രവൃത്തികള്‍ കണ്ടാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണെന്നും 29 വയസായെന്നും പറയില്ലെന്നാണ് കോലി പറഞ്ഞത്. ചാഹലിന്റെ വീഡിയോകള്‍ നോക്കൂ, ഒരു കോമാളിയെ പോലെയാണ് അവന്‍. എബി ഡിവില്ലിയേഴ്‌സുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് കോലി ഇത്തരത്തില്‍ പറഞ്ഞത്. ഒരു വികൃതി പയ്യനാണ് ചാഹലെന്നായിരുന്നു എബിഡിയുടെ മറുപടി പറഞ്ഞത്.

click me!