ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ് കണ്ട ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ മുത്തശ്ശിയെ ഒരിക്കലും മറക്കാനാവില്ല
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായമേറിയ ആരാധികയായ ചാരുലത പട്ടേൽ അന്തരിച്ചു. 87 വയസ്സായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന ലോകപ്പിനിടെയാണ് ചാരുലത പട്ടേൽ ശ്രദ്ധേയയായത്. ഗാലറിയിൽ യുവാക്കൾക്കൊപ്പം ആർപ്പുവിളിച്ച ചാരുലത ഇന്ത്യൻ കാണികൾക്കും ഇന്ത്യൻ താരങ്ങൾക്കും ഒരുപോലെ കൗതുകമായിരുന്നു.
undefined
ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിന് ശേഷം ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമ്മയും ഇവരെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ ചാരുലത ലോകപ്രശസ്‌തയായി. പിന്നീടുള്ള മത്സരങ്ങൾക്ക് വിരാട് കോലി ക്രിക്കറ്റ് അമ്മൂമ്മയ്‌ക്ക് ടിക്കറ്റ് നൽകുകയും ചെയ്തു.
Cricket really is for all ages!
Meet the fan whose support is simply sensational 👏👏 | pic.twitter.com/4TaXCvSgzr
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുത്തശ്ശി ആരാധികയ്‌ക്ക് ബിസിസിഐ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചാരുലത പട്ടേലിനെ എക്കാലവും ഓര്‍മ്മിക്കുവെന്നും ക്രിക്കറ്റിനോടുള്ള അവരുടെ പ്രണയം ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു.
's Superfan Charulata Patel ji will always remain in our hearts and her passion for the game will keep motivating us.
May her soul rest in peace pic.twitter.com/WUTQPWCpJR
Read more: ഇന്ത്യന്‍ ടീമിന്‍റെ 'കട്ട ഫാനായ' മുത്തശ്ശി ആരാണ്.!