വിദേശത്ത് നിരാശപ്പെടുത്തുന്ന ശുഭ്മാന്‍ ഗില്‍! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍, രോഹിത്തിന്‍റെ പിന്തുണ ഗുണമാകുമോ?

By Web Team  |  First Published Dec 25, 2024, 6:41 PM IST

തന്റെ ടെക്നിക്കിന് വര്‍ഷങ്ങളായി പരിഷ്‌ക്കരണം ആവശ്യമായിരുന്നെന്ന് ഗില്‍ തന്നെ ഒരിക്കല്‍ സമ്മതിച്ചിട്ടുണ്ട്.


മെല്‍ബണ്‍: സമീപകാലത്ത് മോശം ഫോമിലാണ് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അദ്ദേഹത്തിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ താരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഗില്ലിന് നല്ല തുടക്കം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ മുതലാക്കാന്‍ സാധിക്കാത്തതാണ് പ്രശ്‌നമെന്നും രോഹിത് വ്യക്തമാക്കി. ഇന്ത്യന്‍ ഭാവി താരമായി വളര്‍ത്തിക്കൊണ്ടുവരുന്ന ഗില്‍ ഫോമിലേക്ക് തിരിച്ചെമെന്നും രോഹിത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 31 റണ്‍സാണ് ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍. നാല് വര്‍ഷം മുമ്പ് ഗാബയില്‍ 146 പന്തില്‍ നിന്ന് 91 റണ്‍സ് നേടിയ ശേഷം, വിദേശത്ത് ആ ഫോം കണ്ടെത്താന്‍ ഗില്‍ പാടുപെടുകയാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ 16 ഇന്നിംഗ്സുകളിലായി, 17.80 ശരാശരിയില്‍ 267 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്, ഉയര്‍ന്ന സ്‌കോര്‍ 36. കഴിഞ്ഞ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങുന്നത്. ഒരു റണ്‍ മാത്രമായിരുന്നു സമ്പാദ്യം.

Latest Videos

undefined

രോഹിത്തിന്റെ മോശം ഫോം ഓസീസിന് ഗുണം ചെയ്‌തോ? പ്രതികരണവുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്

തന്റെ ടെക്നിക്കിന് വര്‍ഷങ്ങളായി പരിഷ്‌ക്കരണം ആവശ്യമായിരുന്നെന്ന് ഗില്‍ തന്നെ ഒരിക്കല്‍ സമ്മതിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഒരു ലീവ് ചെയ്തപ്പോള്‍ വിക്കറ്റ് തെറിച്ചാണ് ഗില്‍ മടങ്ങുന്നത്. മറ്റൊരു മത്സരത്തില്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ 10 റണ്‍സിന് അദ്ദേഹം കീഴടങ്ങി. ആശയക്കുഴപ്പത്തിലാണ് ഗില്‍ കളിക്കുന്നത്. ഇടങ്കയ്യന്‍ പേസിനെ പ്രതിരോധിക്കാന്‍ ഗില്‍ ഇപ്പോള്‍ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ 12 മാസത്തിനിടെ, ഗില്ലിനെ ഇടംകൈയ്യന്‍ പേസര്‍മാര്‍ അഞ്ച് തവണ പുറത്താക്കി. അവര്‍ക്കെതിരെ 13.80 ശരാശരി മാത്രമാണ് ഗില്ലിനുള്ളത്. 

2024ല്‍ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയില്‍ ഗില്ലിന്റെ ഭാഗ്യം മാറിത്തുടങ്ങി. ആദ്യ ടെസ്റ്റില്‍ ചെറിയ സ്‌കോറിന് പുറത്തായെങ്കിലും രണ്ട് നിര്‍ണായക സെഞ്ചുറികള്‍ നേടി പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോററായി മാറി ഗില്‍. ഇതൊക്കെയാണെങ്കിലും, 18 മാസമായി അദ്ദേഹം കളിച്ച മൂന്നാം നമ്പര്‍ സ്ഥാനം ഒരു വെല്ലുവിളിയായി തുടരുന്നു.

click me!