ടി20 ലോകപ്പിനുളള ഇംഗ്ലണ്ട് ടീം വ്യാഴാഴ്ച; ബെന്‍ സ്റ്റോക്സിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം

By Web Team  |  First Published Sep 7, 2021, 10:14 PM IST

സ്റ്റോക്സിന്‍റെ കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കാം. ഞാനദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹം മതിയായ സമയമെടുത്ത് തിരിച്ചുവരട്ടെ. തിരിച്ചുവരാനായി അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്താനില്ല.


ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. അതേസമയം, ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സ്റ്റോക്സിനോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും സ്റ്റോക്സ് ലോകകപ്പില്‍ കളിക്കുമോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും ഇംഗ്ലണ്ട് പരീശിലകന്‍ ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു.

സ്റ്റോക്സിന്‍റെ കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കാം. ഞാനദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. അദ്ദേഹം മതിയായ സമയമെടുത്ത് തിരിച്ചുവരട്ടെ. തിരിച്ചുവരാനായി അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്താനില്ല. സ്റ്റോക്സിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കും. നേരിട്ട് സംസാരിച്ചില്ലെങ്കിലും പൊതു സുഹൃത്തുക്കള്‍ സ്റ്റോക്സിനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ കാര്യത്തില്‍ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും സില്‍വര്‍വുഡ് പറഞ്ഞു.

Latest Videos

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിച്ച സ്റ്റോക്സ് മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല അവധിയെടുത്തിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും സ്റ്റോക്സ് കളിക്കുന്നില്ല. സ്റ്റോക്സിന്‍റെ അഭാവം ലോകകപ്പില്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. 2019ലെ ഏകദിന ലോകകപ്പിന് പിന്നാലെ ടി20 ലോകകപ്പും നേടാനുറച്ചാണ് ഓയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ഇറങ്ങുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona.

click me!