ബിസിസിഐ സഹായത്തിന്; നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ആശ്വാസം

By Web Team  |  First Published May 5, 2021, 11:17 PM IST

താരങ്ങള്‍ക്കൊപ്പം പരിശീലകര്‍, ഫിസിയോ, കമന്റേറ്റര്‍മാര്‍ എന്നിങ്ങനെ 40 പേരാണ് ഐപിഎല്ലിന്റെ ഭാഗമായത്. ഇതില്‍ 14 പേര്‍ താരങ്ങളായിരുന്നു. എല്ലാവര്‍ക്കും ഒരുമിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയാണ് ബിസിസിഐ ഒരുക്കുന്നത്.
 


മുംബൈ: ഐപിഎല്‍ കളിച്ച ഓസ്‌ട്രേലിയന്‍ താരങ്ങളെ തിരിച്ചെത്തിക്കാന്‍ ബിസിസിഐ ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പ്പാടാക്കിയേക്കും. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോക്ക്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിലോ മാലദ്വീപിലോ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തുക.

താരങ്ങള്‍ക്കൊപ്പം പരിശീലകര്‍, ഫിസിയോ, കമന്റേറ്റര്‍മാര്‍ എന്നിങ്ങനെ 40 പേരാണ് ഐപിഎല്ലിന്റെ ഭാഗമായത്. ഇതില്‍ 14 പേര്‍ താരങ്ങളായിരുന്നു. എല്ലാവര്‍ക്കും ഒരുമിച്ച് നാട്ടിലേക്ക് തിരിക്കാനുള്ള വഴിയാണ് ബിസിസിഐ ഒരുക്കുന്നത്. കൊവിഡ് പോസിറ്റീവായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് പരിശീലകന്‍ മൈക് ഹസി ഇന്ത്യയി്ല്‍ തുടരും. 10 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹവും ഇന്ത്യ വിടും.

Latest Videos

താരങ്ങള്‍ക്ക് കൊവിഡ് പിടിപ്പെട്ടതിനെ തുടര്‍ന്നാണ് ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഡല്‍ഹി കാപിറ്റല്‍സിന്റെ അമിത് മിശ്ര, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ബൗളിംഗ് പരിശീലകന്‍ എല്‍ ബാലാജിക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്.

click me!