ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്‍ പരാജയമാണെന്ന എന്‍.ശ്രീനിവാസന്‍റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഗാംഗുലി

By Gopala krishnan  |  First Published Oct 13, 2022, 7:16 PM IST

കൊവി‍ഡ് പ്രതിസന്ധിയിലും ഐപിഎല്‍ നടത്തിയതും ഐപിഎല്‍ സംപ്രേഷണാവകാശം റെക്കോര്‍ഡ് തുകക്ക് വിറ്റതും അണ്ടര്‍ 19 ടീം ലോകകപ്പ് നേടിയതും വനിതാ ടീം ലോകകപ്പില്‍ റണ്ണറപ്പുകളായതും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയതും ഓസ്ട്രേലിയയില്‍ ഇന്ത്യ പരമ്പര ജയിച്ചതും വനിതാ ഐപിഎല്ലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതുമെല്ലാം തന്‍റെ കാലത്തായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു.


മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു താന്‍ തികഞ്ഞ പരാജയമാണെന്ന മുന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍റ കുറ്റപ്പെടുത്തലിന് മറുപടി നല്‍കി സൗരവ് ഗാംഗുലി. കളിക്കാരുടെ ഭരണാധികാരിയായിരുന്നു താനെന്നും തന്‍റെ കാലയളവിലും നിരവധി നല്ലകാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു.

കൊവി‍ഡ് പ്രതിസന്ധിയിലും ഐപിഎല്‍ നടത്തിയതും ഐപിഎല്‍ സംപ്രേഷണാവകാശം റെക്കോര്‍ഡ് തുകക്ക് വിറ്റതും അണ്ടര്‍ 19 ടീം ലോകകപ്പ് നേടിയതും വനിതാ ടീം ലോകകപ്പില്‍ റണ്ണറപ്പുകളായതും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയതും ഓസ്ട്രേലിയയില്‍ ഇന്ത്യ പരമ്പര ജയിച്ചതും വനിതാ ഐപിഎല്ലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതുമെല്ലാം തന്‍റെ കാലത്തായിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. ഒരു സ്വാകാര്യ ചടങ്ങിനായി കൊല്‍ക്കത്തയില്‍ എത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

Latest Videos

രോഹിത്തും കോലിയും സൂര്യയും ഇറങ്ങിയില്ല, സന്നാഹ മത്സരത്തിലെ തോല്‍വിയിലും തിളങ്ങി രാഹുലും അശ്വിനും ഹര്‍ഷലും

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ഗാംഗുലിക്ക് പകരം റോജര്‍ ബിന്നി വരുമെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ കൂടിയാണ് ഗാംഗുലിയുടെ പ്രതികരണം. ക്രിക്കറ്റ് ഭരണാധികാരി എന്ന നിലയില്‍ ടീമിനായി ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. കളിക്കാരനെന്ന നിലയില്‍ ഒരുപാട് കാലം കളിച്ചിട്ടുള്ള എനിക്ക് അക്കാര്യം മനസിലാവും. അതുകൊണ്ടുതന്നെ പ്രസിഡന്‍റ് സ്ഥാനത്തിരുന്ന കാലയളവ് ഞാന്‍ ആസ്വദിച്ചിരുന്നു. നിങ്ങള്‍ക്ക് എല്ലാകാലത്തേക്കും കളിക്കാരനായി തുടരാനാവില്ല, അതുപോലെ ക്രിക്കറ്റ് ഭരണകര്‍ത്താവായും-ഗാംഗുലി പറഞ്ഞു.

2019ലാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായത്. എന്‍ ശ്രീനിവാസന്‍റെ നോമിനിയായിരുന്ന ബ്രിജേഷ് പട്ടേലിനെ അവസാന നിമിഷത്തെ നാടകീയ നീക്കത്തിലൂടെ മറികടന്നായിരുന്നു ഇത്.  എന്നാല്‍ അന്ന് നേരിട്ട നാണക്കേടിന് പകരം ചോദിക്കാനായാണ് ശ്രീനിവാസന്‍ ഇത്തവണ ഗാംഗുലിയെ പുകച്ചു പുറത്തു ചാടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വനിതാ ഏഷ്യാ കപ്പ്: അവസാന പന്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലില്‍

ഗാംഗുലിയെ ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്താക്കുക എന്നത് ശ്രീനിവാസന്‍റെ അഭിമാന പ്രശ്നമായിരുന്നുവെന്നും ഇന്ത്യന്‍ ക്രിക്കറ്റില്‍ തനിക്കിപ്പോഴും വലിയ സ്വാധീനമണ്ടെന്ന് ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ തെളിയിക്കുക എന്നത് കൂടി അദ്ദേഹത്തിന്‍റെ ലക്ഷ്യമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 18ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ പ്രസിഡന്‍റിനെ സംബന്ധിച്ച് തത്വത്തില്‍ ധാരണയിലെത്താനായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്‍റെന്ന നിലയില്ഡ ഗാംഗുലി പൂര്‍ണ പരാജയമാണെന്ന് തുറന്നടിച്ചത്.

click me!