ഏഴ് മുതല്‍ പതിനഞ്ച് വരെയുളള ഓവറുകളിലെ ഇന്ത്യയുടെ മെല്ലപ്പോക്കിലാണ് ബിസിസിഐയുടെ ആശങ്ക. ലോകകപ്പിന് മുന്‍പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയായിരിക്കുമെന്നും ഗാംഗുലി മുന്നറിയിപ്പ് നല്‍കി.
മുംബൈ: ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ മോശം മോശം പ്രകടനത്തില്‍ ബിസിസിഐക്ക് അതൃപ്തി. ഇക്കാര്യം ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനോടും ശ്രീലങ്കയോടും തോറ്റാണ് ഇന്ത്യ ഏഷ്യാകപ്പിന്റെ ഫൈനലില്‍ എത്താതെ പുറത്തായത്. ടി20 ലോകകപ്പിന് തൊട്ടുമുന്‍പുള്ള പ്രധാന ടൂര്‍ണമെന്റിലെ വമ്പന്‍ തോല്‍വിയില്‍ ബിസിസിഐ അതൃപ്തരാണ്. ബോര്‍ഡിന്റെ അതൃപ്തിയും വിമര്‍ശനവും പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.
എക്കാലത്തേയും മികച്ചവന്‍, കിംഗ്! റോജര്‍ ഫെഡറര്‍ക്ക് ആശംസകളുമായി വിരാട് കോലിയും
ഏഴ് മുതല്‍ പതിനഞ്ച് വരെയുളള ഓവറുകളിലെ ഇന്ത്യയുടെ മെല്ലപ്പോക്കിലാണ് ബിസിസിഐയുടെ ആശങ്ക. ലോകകപ്പിന് മുന്‍പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയായിരിക്കുമെന്നും ഗാംഗുലി മുന്നറിയിപ്പ് നല്‍കി. പാകിസ്താനെതിരെ 59ഉം ഹോങ്കോങിനെതിരെ 62ഉം പാകിസ്താനെതിരായ രണ്ടാം മത്സരത്തില്‍ 62 റണ്‍സുമായിരുന്നു 7 മുതല്‍ 15 വരെയുള്ള ഓവറുകളില്‍ ഇന്ത്യ നേടിയത്. ഇതിനിടെ പ്രധാന വിക്കറ്റുകളും നഷ്ടമായി.
ശ്രീലങ്കയ്ക്കെതിരെ നേടിയ 78 റണ്‍സായിരുന്നു ഭേദപ്പെട്ട പ്രകടനം. ബിസിസിഐ അതൃപ്തി അറിയിച്ചെങ്കിലും നിലവിലെ ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള സംഘത്തെ തെരഞ്ഞെടുത്തത്. വേഗത്തില്‍ റണ്‍സെടുക്കാന്‍ കഴിയുന്ന സഞ്ജു സാംസണേയും ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ നന്നായി കളിക്കുന്ന മുഹമ്മദ് ഷമിയെയും ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ഇപ്പോഴും പ്രതിഷേധം ശക്തമാണ്.
ഇന്ത്യയുടെ ലോകകപ്പ് ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
സ്റ്റാന്‍ഡ് ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ദീപക് ചാഹര്‍.