നവംബര്‍ 14 മുതല്‍ ആണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര തുടങ്ങുക. ഇതില്‍ ആദ്യ ടെസ്റ്റാണ് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്നത്.
മുംബൈ: കടുത്ത വായുമലിനീകരണം ഉണ്ടാകാറുള്ള നവംബറില്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരം വെച്ചതിനെ ന്യായീകരിച്ച് ബിസിസിഐ. കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഈ വര്‍ഷത്തെ ഹോം ടെസ്റ്റ് മത്സരങ്ങളുടെ മത്സരക്രമം പ്രഖ്യാപിച്ചത്. ജൂണില്‍ ഇംഗ്ലണ്ടിൽ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിച്ചശേഷം ഒക്ടോബര്‍ രണ്ടിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയോടെയാണ് ഇന്ത്യയുടെ ഹോം ടെസ്റ്റ് പരമ്പര തുടങ്ങുക.
നവംബര്‍ 14 മുതല്‍ ആണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര തുടങ്ങുക. ഇതില്‍ ആദ്യ ടെസ്റ്റാണ് ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്നത്. നവംബറില്‍ ഡല്‍ഹിയില്‍ ടെസ്റ്റ് മത്സരം വെച്ച ബിസിസിഐ തീരുമാനത്തിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ട അധികൃതരോടെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണ് ഡല്‍ഹി വേദിയായി തീരുമാനിച്ചതെന്നും എല്ലാവര്‍ഷവും ഡല്‍ഹിയില്‍ വായുമലിനീകരണമുണ്ടാകില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ പറഞ്ഞു.
'ചെയ്യാനുള്ളതെല്ലാം ചെയ്തു', സഹീറിനോടുള്ള രോഹിത്തിന്‍റെ സംഭാഷണം പുറത്തുവിട്ട് മുംബൈ
റൊട്ടേഷന്‍ പോളിസിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹിക്ക് വേദി അനുവദിച്ചതെന്നും സൈക്കിയ പറഞ്ഞു. കളിക്കാരുടെ സുരക്ഷക്കായി എല്ലാ മുന്‍കരുതലുമെടുക്കുമെന്നും ഡിസംബറിലതിനേക്കാള്‍ മലനീകരണം കുറവായിരിക്കും നവംബറിലെന്നും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അശുതോഷ് ശര്‍മയും പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് ഡല്‍ഹി അഴസാനമായി ടെസ്റ്റ് മത്സരത്തിന് വേദിയായത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. എന്നാല്‍ 2017ഡിസംബറില്‍ നടന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റിനിടെ കളിക്കാര്‍ ശ്വാസതടസം നേരിടുന്നതായി പരാതിപ്പെട്ടത് വിവാദമായിരുന്നു.
ലക്നൗ അവന്‍റെ കാര്യത്തില്‍ എത്രയും വേഗം എന്തെങ്കിലും ചെയ്യേണ്ടിവരും, തുറന്നു പറഞ്ഞ് ഹര്‍ഭജന്‍
മത്സരത്തിന്‍റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിനുശേഷം കളിക്കാനിറങ്ങിയ ലങ്കന്‍ താരങ്ങള്‍ക്ക് ശ്വാസതടസം അനുഭപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഫീല്‍ഡിംഗിനായി 11 പേരെ തികയ്ക്കാന്‍ കഴിയാതിരുന്ന ശ്രീലങ്കക്ക് ടീമിന്‍റെ ട്രെയിനര്‍മാരെയു ഫീല്‍ഡിംഗ് കോച്ചിനെയും ഗ്രൗണ്ടിലിറക്കേണ്ടിവന്നു. ഇത് വിവാദമായതോടെ ഇന്ത്യ ആദ്യ ഇന്നിംഗ്സ് നേരത്തെ ഡിക്ലയര്‍ ചെയ്യേണ്ടിവന്നിരുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഡല്‍ഹിയിലെ വായുമലിനീകരണത്തോത് ഉയര്‍ന്നു നില്‍ക്കുന്നതാണ് സമീപകാല ചരിത്രം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക