കൊവിഡ് ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ആഭ്യന്തര ക്രിക്കറ്റ് തിരിച്ചെത്തുന്നു

By Web Team  |  First Published Jul 4, 2021, 10:04 AM IST

വിജയ് ഹസാരേയിൽ മുംബൈയും മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടുമാണ് നിലവിലെ ചാമ്പ്യൻമാർ


മുംബൈ: ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു. സെപ്റ്റംബർ 21ന് തുടങ്ങുന്ന വനിതാ ഏകദിന ലീഗോടെയാണ് കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര മത്സരങ്ങൾ തിരിച്ചെത്തുക.

സയ്ദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂർണമെന്‍റ് ഒക്ടോബർ 20 മുതൽ നവംബർ 12 വരേയും രഞ്ജി ട്രോഫി നവംബ‍ർ 16 മുതൽ ഫെബ്രുവരി 19 വരെയും വിജയ് ഹസാരേ ട്രോഫി ഏകദിന ടൂർണമെന്‍റ് ഫെബ്രുവരി 23 മുതൽ മാർച്ച് 26 വരേയും നടക്കും. രാജ്യത്തെ കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി മത്സരങ്ങൾ നടന്നിരുന്നില്ല.

🚨 NEWS 🚨: BCCI announces India’s domestic season for 2021-22

More Details 👇

— BCCI (@BCCI)

Latest Videos

വിജയ് ഹസാരേയിൽ മുംബൈയും മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടുമാണ് നിലവിലെ ചാമ്പ്യൻമാർ. കൊവിഡ് പശ്ചാത്തലത്തില്‍ താരങ്ങളുടെയും സ്റ്റാഫിന്‍റെയും ടൂർണമെന്‍റുകളുടെ ഭാഗമായ മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തി മത്സരങ്ങള്‍ സംഘടിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിസിസിഐ. 

മിതാലിക്ക് റെക്കോഡ്; ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

ലങ്ക പ്രീമിയർ ലീഗ്; രജിസ്റ്റർ ചെയ്ത താരങ്ങളില്‍ യൂസഫ് പത്താനും!

ഐപിഎല്‍ സാം കറനെ മികച്ച താരമാക്കി; പ്രശംസയുമായി പരിശീലകന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!