സ്പിന്നര്‍മാര്‍ക്ക് നേരിയ പിന്തുണ ലഭിക്കുന്ന പിച്ചാണ് മെല്‍ബണിലേത്. അതുകൊണ്ടുതന്നെ ഇന്ത്യ ടീമില്‍ മാറ്റം വരുത്തിയേക്കും.
മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യത. നാളെ മെല്‍ബണിലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ ജോഷ് ഹേസല്‍വുഡ്, മോശം ഫോമിലുള്ള നതാന്‍ മക്‌സ്വീനി എന്നിവര്‍ പുറത്തായി. പകരം സ്‌കോട്ട് ബോളണ്ട്, സാം കോണ്‍സ്റ്റാസ് എന്നിവര്‍ ടീമിലെത്തി. പരിക്കിന്റെ പിടിയിലായിരുന്ന ട്രാവിസ് ഹെഡ് ഫിറ്റ്‌നെസ് തെളിയിച്ചതോടെ അദ്ദേഹത്തേയും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്പിന്നര്‍മാര്‍ക്ക് നേരിയ പിന്തുണ ലഭിക്കുന്ന പിച്ചാണ് മെല്‍ബണിലേത്. അതുകൊണ്ടുതന്നെ ഇന്ത്യ ടീമില്‍ മാറ്റം വരുത്തിയേക്കും. രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം വാഷിംഗ്ടണ്‍ സുന്ദര്‍ കളിക്കുമെന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ തനുഷ് കൊട്ടിയന്‍ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് അവസരം നഷ്ടമാകും. പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ്. മൂന്ന് മത്സരങ്ങളില്‍ ഇതുവരെ 179 റണ്‍സാണ് നിതീഷ് നേടിയത്. റണ്‍വേട്ടക്കാരില്‍ നാലാമതുണ്ട് നിതീഷ്. എന്നാല്‍ മറ്റൊരു മാര്‍ഗമില്ല ഇന്ത്യക്ക്.
undefined
2011ന് ശേഷം ഇന്ത്യ മെല്‍ബണില്‍ തോറ്റിട്ടില്ല! ഭാഗ്യ ഗ്രൗണ്ടിലെ ഇന്ത്യയുടെ റെക്കോഡുകള്‍ അറിയാം
രോഹിത് ഓപ്പണറായി തിരിച്ചെത്തുന്ന മത്സരം കൂടിയായിരിക്കുമിത്. കെ എല്‍ രാഹുല്‍ മധ്യനിരയില്‍ കളിക്കും. യശസ്വി ജയ്‌സ്വാളിനൊപ്പം രോഹിത് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ശുഭ്മാന്‍ ഗില്‍ തുടരും. പിന്നാലെ വിരാട് കോലിയെത്തും. കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കും. തൊട്ടുപിന്നില്‍ റിഷഭ് പന്ത്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജേഡജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളില്‍. പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാറ്റമുണ്ടാവില്ല. ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ തുടരും.
ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.