2011ന് ശേഷം ഇന്ത്യ മെല്‍ബണില്‍ തോറ്റിട്ടില്ല! ഭാഗ്യ ഗ്രൗണ്ടിലെ ഇന്ത്യയുടെ റെക്കോഡുകള്‍ അറിയാം

By Web Team  |  First Published Dec 25, 2024, 1:32 PM IST

കഴിഞ്ഞ 76 വര്‍ഷത്തിനിടയില്‍ ഇന്ത്യ മെല്‍ബണില്‍ 14 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്, അതില്‍ നാല് തവണ വിജയിക്കുകയും ചെയ്തു.


മെല്‍ബണ്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ നാളെ ബോക്‌സിംഗ് ഡേ ടെസ്റ്റ്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 ഒപ്പത്തിനൊപ്പമാണ്. ഒരു മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മെല്‍ബണിലാണ് മത്സരമെന്നുള്ളത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യക്ക് കൂടുതലല്‍ റെക്കോര്‍ഡുകളുള്ള ഗ്രൗണ്ടാണ് മെല്‍ബണ്‍. കഴിഞ്ഞ 76 വര്‍ഷത്തിനിടയില്‍ ഇന്ത്യ മെല്‍ബണില്‍ 14 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്, അതില്‍ നാല് തവണ വിജയിക്കുകയും ചെയ്തു.

നേര്‍ക്കുനേര്‍

Latest Videos

undefined

2011 ഡിസംബറിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ (എംസിജി) ഒരു ടെസ്റ്റ് മത്സരം പോലും തോറ്റിട്ടില്ല. ഒരു സമനിലയും രണ്ട് വിജയങ്ങളുമാണ് ഇന്ത്യ മെല്‍ബണില്‍ നേടിയത്. മൊത്തത്തില്‍ 14 മത്സരങ്ങളില്‍ നാലെണ്ണം ജയിച്ചപ്പോള്‍ എട്ട് തോല്‍വികളുണ്ടായി. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

എംസിജിയില്‍ ഇന്ത്യ

2021-22 ബോക്സിംഗ് ഡേ ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തിലും ഇന്ത്യ ജയിച്ചുകയറി. ക്യാപ്റ്റന്‍ അജിന്‍ രഹാനെയുടെ 112 റണ്‍സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. 2018-19ല്‍ ചേതേശ്വര്‍ പൂജാരയുടെ 106 റണ്‍സിന്റെയും ജസ്പ്രീത് ബുംറയുടെ ഒമ്പത് വിക്കറ്റിന്റെയും പിന്‍ബലത്തില്‍ ഇന്ത്യ മറ്റൊരു വിജയം 2011ന് ശേഷം ആദ്യ ജയം നേടിയിരുന്നു. 2014-15ല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. 

1948ലായിരുന്നു എംസിജിയില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാമത്തേതായിരുന്നു അത്. ഓസ്ട്രേലിയ 233 റണ്‍സിന് വിജയിച്ചിരുന്നു. ഡോണ്‍ ബ്രാഡ്മാന്റെ ഇരട്ട സെഞ്ച്വറിയാണ് മത്സരത്തിന്റെ സവിശേഷത. ഇന്ത്യക്കായി വിനു മങ്കാങ്ക് സെഞ്ച്വറി നേടി. 1977-ല്‍ എംസിജിയില്‍ ഇന്ത്യയുടെ ആദ്യ വിജയം നേടി. സുനില്‍ ഗവാസ്‌കര്‍ സെഞ്ചുറി നേടിയ മത്സരത്തില്‍ ബി എസ് ചന്ദ്രശേഖര്‍ 12 വിക്കറ്റും നേടി. 222 റണ്‍സിനായിരുന്നു ടീമിന്റെ ജയം.

44.9 ശരാശരിയില്‍ 449 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് എംസിജിയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ അനില്‍ കുംബ്ലെയുടെയും ജസ്പ്രിത് ബുമ്രയുടേയും പേരിലാണ്്. ഇരുവരും 15 വിക്കറ്റുകള്‍ വീതം വീഴ്ത്തി. 2014-15ല്‍ നേടിയ 465 ആണ് വേദിയിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍. എംസിജിയില്‍ 52.66 ശരാശരിയില്‍ 316 റണ്‍സ് കോലി നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോലി-ബുമ്ര സഖ്യത്തിലേക്കാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

click me!