ജൂണിലാണ് ഓസ്‌ട്രേലിയക്ക് ഇനി ടി20 പരമ്പരയുള്ളത്. ശ്രീലങ്കയ്‌ക്കെതിരെയാണത്. ടീമിള്‍ ഉള്‍പ്പെടാന്‍ കഴിയുമെന്നാണ് വെയ്ഡിന്റെ വിശ്വാസം. ലോകകപ്പ് മുന്നില്‍ നില്‍ക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ വെയ്ഡിന് ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കൂ.
സിഡ്‌നി: ഐപിഎല്ലിന്റെ (IPL 2022) ഭാഗമാകുന്ന പതിനാറാമത്തെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റാണ് മാത്യു വെയ്ഡ് (Matthew Wade). ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) വേണ്ടിയാണ് താരം കളിച്ചത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ഷെയ്ന്‍ വോണ്‍, ആഡം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വാട്‌സണ്‍, ബ്രറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, മാത്യൂ വെയ്ഡ് എന്നിവരെല്ലാം ഐപിഎഎല്ലിന്റെ ഭാഗമായവരാണ്. നിലവില്‍ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെല്ലാം വിവിധ ടീമുകകള്‍ക്ക് കളിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ (Cricket Australia) ടീമില്‍ അംഗമായിരുന്നു വെയ്ഡ്. പിന്നാലെ ഐപിഎല്‍ കിരീടവും.
ഗുജറാത്ത് ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വെയ്ഡ്. ലോകകപ്പിനോളം തുല്യമാണെന്നാണ് വെയ്ഡ് പറയുന്നത്. ''സ്റ്റേഡിയത്തിലെ അന്തരീക്ഷം തന്നെ മറക്കാന്‍ കഴിയാത്തതായിരുന്നു. 104,000 വരുന്ന കാണികള്‍. ഞാനെപ്പോഴെങ്കിലും ഇത്രയധികം ആളുകളുടെ മുന്നില്‍ കളിക്കുമെന്ന് കരുതിയിരുന്നില്ല. ലോകകപ്പ് നേട്ടത്തോളം വലുതായിട്ടാണ് ഞാനിതിനെ കാണുന്നത്.'' വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പറഞ്ഞു.
ജൂണിലാണ് ഓസ്‌ട്രേലിയക്ക് ഇനി ടി20 പരമ്പരയുള്ളത്. ശ്രീലങ്കയ്‌ക്കെതിരെയാണത്. ടീമിള്‍ ഉള്‍പ്പെടാന്‍ കഴിയുമെന്നാണ് വെയ്ഡിന്റെ വിശ്വാസം. ലോകകപ്പ് മുന്നില്‍ നില്‍ക്കെ മികച്ച പ്രകടനം പുറത്തെടുത്താല്‍ മാത്രമെ വെയ്ഡിന് ദേശീയ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കൂ.
ഗുജറാത്ത് കിരീടമുയര്‍ത്തിയെങ്കിലും വെയ്ഡിന് അത്ര നല്ല സീസണായിരുന്നില്ല. 34കാരനായ താരം 10 മത്സരങ്ങളില്‍ നിന്ന് 157 റണ്‍സാണ് നേടിയത്. 15.70മാണ് താരത്തിന്റെ ശരാശരി. ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
'വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സഞ്ജു സാംസണെ ഒഴിവാക്കി'; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഐപിഎല്‍ ടീം അറിയാം
43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സിക്‌സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ് 18.1 ഓവറില്‍ 133-3.