രോഹിത്തിന്റെ മോശം ഫോം ഓസീസിന് ഗുണം ചെയ്‌തോ? പ്രതികരണവുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്

By Web Team  |  First Published Dec 25, 2024, 6:01 PM IST

അരങ്ങേറ്റത്തെ കുറിച്ച് അമിതമായി ചിന്തിക്കരുതെന്നാണ് കമ്മിന്‍സ് താരത്തിന് നല്‍കിയ ഉപദേശം.


മെല്‍ബണ്‍: ഇന്ത്യക്കെതിരായ ബോക്‌സിംഗ് ടെസ്റ്റിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഓസ്‌ട്രേലിയയുടെ 19കാരന്‍ സാം കോണ്‍സ്റ്റാസ്. മോശം ഫോമിലുള്ള നതാന്‍ മക്‌സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് ടീമിലെത്തിയത്. താരത്തിന്റെ അരങ്ങേറ്റത്തെ കുറിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നേരത്തെ സംസാരിച്ചിരുന്നു.

അരങ്ങേറ്റത്തെ കുറിച്ച് അമിതമായി ചിന്തിക്കരുതെന്നാണ് കമ്മിന്‍സ് താരത്തിന് നല്‍കിയ ഉപദേശം. കമ്മിന്‍സിന്റെ വാക്കുകള്‍... ''സാം ഒരു കുട്ടിയായിരിക്കുമ്പോള്‍ വീട്ടുമുറ്റത്ത് കളിക്കുന്നത് പോലെ പുറത്ത് പോയി കളിച്ചാല്‍ മതിയെന്നാണ് എനിക്ക് തോന്നുന്നത്. കളി തുടരണം, ആസ്വദിക്കൂ, അമിതമായി ചിന്തിക്കരുത്. അതുതന്നെയാണ് സാമിനുള്ള സന്ദേശം. 18 വയസ്സുള്ളപ്പോള്‍ എനിക്ക് അങ്ങനെയാണ് തോന്നിയത്, ഞാന്‍ ശരിക്കും ആവേശഭരിതനായിരുന്നു. ഞാന്‍ അവനുമായിട്ട് കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു, നിങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത് വളരെ ചെറുപ്പത്തിലാണ്. ബോക്‌സിംഗ് ഡേ ഇതിനേക്കാള്‍ മികച്ചതായിരിക്കില്ല, അതിനാല്‍ ആ നിമിഷം ആസ്വദിക്കൂ.'' കമ്മിന്‍സ് പറഞ്ഞു.

Latest Videos

undefined

ഓപ്പണിംഗ് കൂട്ടുകെട്ടിനെ കുറിച്ചും കമ്മിന്‍സ് സംസാരിച്ചു. ''സാമിനൊപ്പം ഉസ്മാന്‍ ഖവാജ അപ്പുറത്തുണ്ടാകുന്നത് നല്ലത്. സാമിനേക്കാല്‍ ഇരട്ട് പ്രായമുണ്ട് ഖവാജയ്ക്ക്, 38 വയസ്. വിലയേറിയ പിന്തുണ നല്‍കാന്‍ ഖവാജയ്ക്ക് സാധിച്ചേക്കും. പരിചയസമ്പത്തില്‍ വലിയ കാര്യമുണ്ട്. അതുകൊണ്ട് ഖവാജയുടെ സാന്നിധ്യം അവനെ ആത്മവിശ്വാസത്തോടെ കളിക്കാനുള്ള ധൈര്യം നല്‍കും.'' കമ്മിന്‍സ് വ്യക്തമാക്കി. 

ഇന്ത്യന്‍ ടീമിനെ കുറിച്ച് കമ്മിന്‍സ് പറയുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്റെ മോശം ഫോമിനെ കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ ബോക്‌സിംഗ് ടെസ്റ്റിനെ കുറിച്ചാണ് കമ്മിന്‍സ് സംസാരിച്ചത്. ''ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ കഴിഞ്ഞ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെ സെഞ്ചുറി നേടിയിരുന്നു. അത് ഗംഭീരമായ മത്സരമായിരുന്നു. എല്ലാ വര്‍ഷത്തിലേയും ബോക്‌സിംഗ് ഡേ മത്സരങ്ങള്‍ നല്ലതാവാറുണ്ട്. അതുപോലെ ഈ മത്സരവും അത്തരത്തിലാവുമെന്ന് കരുതാം.'' കമ്മിന്‍സ് പറഞ്ഞു. വിരാട് കോലിയും റിഷഭ് പന്തും മികച്ച താരങ്ങളാണ്. ചില ഘട്ടങ്ങളില്‍ അവര്‍ വെല്ലുവിളിയാകുമെന്നുള്ള കാര്യത്തില്‍ സംശയമില്ലെന്നും കമ്മിന്‍സ് കൂട്ടിചേര്‍ത്തു.
 

click me!