വനിതാ ലോകകപ്പിലെ നിര്‍ണായക പോരില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; ഓസ്ട്രേലിയക്കെതിരെ ടീമിന് വിജയം അനിവാര്യം

By Web Team  |  First Published Oct 13, 2024, 7:31 PM IST

വമ്പന്‍ ജയത്തോടെ റണ്‍നിരക്കില്‍ ഓസീസിനെ മറികടന്നാല്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ട.


ഷാര്‍ജ: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് ഓസീസ് ക്യാപ്്റ്റന്‍ തഹ്ലിയ മഗ്രാത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ജയിച്ചാല്‍ മാത്രം പോര. സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം തന്നെ വേണം. മൂന്ന് കളികളിലും വിജയിച്ച ഓസീസ് 6 പോയിന്റുമായി സെമിയിലേക്ക് മുന്നേറിക്കഴിഞ്ഞു. 4 പോയിന്റുകള്‍ വീതമുള്ള ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും തുല്യ സാധ്യതയാണ് ഉള്ളത്. 

വമ്പന്‍ ജയത്തോടെ റണ്‍നിരക്കില്‍ ഓസീസിനെ മറികടന്നാല്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ട. ഓസീനെതിരെ നേരിയ വിജയമോ തോല്‍വിയോ ആണെങ്കിലും പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സര ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാധ്യതകള്‍. മലയാളി താരം ആശ ശോഭന ടീമിലിടം നേടി. സജന സജീവന് പുറത്തിരിക്കേണ്ടി വന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Latest Videos

undefined

മുംബൈ ഇന്ത്യന്‍സിന്റെ രക്ഷയ്ക്ക് മഹേല തിരിച്ചെത്തി! ബൗച്ചറോട് ഗുഡ് ബൈ പറഞ്ഞ് ഫ്രാഞ്ചൈസി

ഓസ്ട്രേലിയ: ബേത് മൂണി (വിക്കറ്റ് കീപ്പര്‍), ഗ്രേസ് ഹാരിസ്, എല്ലിസ് പെറി, ആഷ്ലീ ഗാര്‍ഡ്നര്‍, ഫോബ് ലിച്ച്ഫീല്‍ഡ്, തഹ്ലിയ മഗ്രാത് (ക്യാപ്റ്റന്‍), ജോര്‍ജിയ വെയര്‍ഹാം, അന്നബെല്‍ സതര്‍ലാന്‍ഡ്, സോഫി മൊളിനെക്സ്, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍.

ഇന്ത്യ: ഷഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്.

ട്വന്റി 20യില്‍ ഓസീസിനെതിരെ കളിച്ച 34 കളികളില്‍ ഇന്ത്യയ്ക്ക് വെറും 8 കളികളില്‍ മാത്രമാണ് ജയിക്കാനായത്. എന്നാല്‍, ഇതില്‍ രണ്ട് ജയങ്ങളും ലോകകപ്പിലാണെന്നത് ഇന്ത്യയ്ക്ക് കരുത്താകും.

click me!