സ്റ്റാര്‍ക്കിന് കാല്‍മുട്ടിനാണ് പരിക്ക്. കണങ്കാലിന് പരിക്കേറ്റ് മാര്‍ഷിന് പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനവാന്‍ കഴിഞ്ഞിട്ടില്ല. സ്‌റ്റോയിനിസും പരിക്കിന്റെ പിടിയിലാണ്.
മെല്‍ബണ്‍: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് മൂന്ന് പ്രധാന താരങ്ങള്‍ ഇന്ത്യന്‍ പര്യടനത്തിനെത്തില്ല. മിച്ചല്‍ സറ്റാര്‍ക്ക്, മിച്ച് മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ക്ക് പരിക്ക് പൂര്‍ണമായും ഭേദമാവാനുള്ള സമയം നല്‍കിയിട്ടുണ്ട്. നേരത്തെ ഡേവിഡ് വാര്‍ണര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു.
സ്റ്റാര്‍ക്കിന് കാല്‍മുട്ടിനാണ് പരിക്ക്. കണങ്കാലിന് പരിക്കേറ്റ് മാര്‍ഷിന് പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനവാന്‍ കഴിഞ്ഞിട്ടില്ല. സ്‌റ്റോയിനിസും പരിക്കിന്റെ പിടിയിലാണ്. ഇതോടെ മൂവരേയും ഒഴിവാക്കുകയായിരുന്നു. മൂവര്‍ക്കും പകരക്കാരായി നതാന്‍ എല്ലിസ്, ഡാനിയേല്‍ സാംസ്, സീന്‍ അബോട്ട് എന്നിവരെ ഉള്‍പ്പെടുത്തി.
'എന്നോട് ക്ഷമിക്കണം'; റിഷഭ് പന്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് തടിയൂരി ഉര്‍വശി റൗട്ടേല
മൂന്ന് പേരുടേയും പരിക്കുകള്‍ നിസാരമാണ്. എന്നാല്‍ ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളും മൂന്ന് നഗരങ്ങളിലാണ് നടക്കുന്നത്. യാത്രയും മറ്റുകാര്യങ്ങളും ബുദ്ധിമുട്ടാവുമെന്നുള്ള ചിന്തയിലാണ് താരങ്ങളെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. ടി20 ലോകകപ്പ് അടുത്തിരിക്കെ പരിക്ക് കൂടുതലാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ആഗ്രഹിക്കുന്നില്ല.
ഈ മാസം 20ന് മൊഹാലിയിലാണ് ഇന്ത്യക്കെതിരായ ആദ്യ ടി20. രണ്ടാം മത്സരം 23ന് നാഗ്പൂരില്‍ നടക്കും. 25ന് ഹൈദരാബാദിലാണ് മൂന്നാം ടി20.
ഓസ്‌ട്രേലിയന്‍ ടീം: സീന്‍ അബോട്ട്, അഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ആരോണ്‍ ഫിഞ്ച്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാനിയേല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യൂ വെയ്ഡ്, ആഡം സാംപ.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.