ഓസീസിനെ വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യ, മൂന്നാം ടി20 ഇന്ന്; സഞ്ജു തുടര്‍ന്നേക്കും

By Web Team  |  First Published Dec 8, 2020, 7:46 AM IST

മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണറായി ഇറക്കാൻ സാധ്യതയുണ്ട്. 


സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ. പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.40ന് സിഡ്നിയിൽ തുടങ്ങും. ഇന്ത്യന്‍ ടീമിൽ വലിയ മാറ്റങ്ങളുണ്ടായേക്കില്ല. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ ഓപ്പണറായി ഇറക്കാൻ സാധ്യതയുണ്ട്. 

ആദ്യ രണ്ട് ടി20കളും ജയിച്ച ഇന്ത്യ പരമ്പര 2-0ന് നേടിക്കഴിഞ്ഞിട്ടുണ്ട്. ആദ്യ ടി20 11 റണ്‍സിനും രണ്ടാം മത്സരം ആറ് വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു. ഇനിയും ഫോം കണ്ടെത്താത്ത മനീഷ് പാണ്ഡേക്ക് ഇന്ത്യ വീണ്ടും അവസരം നല്‍കും. രണ്ടാം ടി20യില്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ഫിനിഷിംഗിന് ഇടയിലും നിര്‍ണായക സിക്‌സറുമായി സാന്നിധ്യമറിയിച്ച ശ്രേയസ് അയ്യരെയും ഇലവനില്‍ പ്രതീക്ഷിക്കാം. 

Latest Videos

undefined

വിക്കറ്റ് വലിച്ചെറിയുന്നതായി ആക്ഷേപമുണ്ടെങ്കിലു സഞ്ജു സാംസണില്‍ ടീം ഇന്നും വിശ്വാസമര്‍പ്പിച്ചേക്കും. ടെസ്റ്റ് പരമ്പര വരാനിരിക്കേ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ഇന്നും ടീം വിശ്രമം അനുവദിക്കും. എന്നാല്‍ ഓസ്‌ട്രേലിയ ഓപ്പണിംഗില്‍ ഡാര്‍സി ഷോര്‍ട്ടിനെ നിലനിര്‍ത്തുമോ അതോ അലക്‌സ് ക്യാരിയെ ഉള്‍പ്പെടുത്തുമോ എന്ന് കാത്തിരുന്നറിയാം. 

ഇന്ത്യ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, ടി നടരാജന്‍, യുസ്‌വേന്ദ്ര ചാഹല്‍ 

ഓസ്‌ട്രേലിയ സാധ്യതാ ഇലവന്‍: മാത്യൂ വെയ്ഡ്, ഡാര്‍സി ഷോര്‍ട്ട്/അലക്‌സ് ക്യാരി, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മൊയിസസ് ഹെന്‍റി‌ക്കസ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഡാനിയേല്‍ സാംസ്, ആന്‍ഡ്രൂ ടൈ, മിച്ചല്‍ സ്വപ്‌സണ്‍, ആദം സാംപ. 

click me!